വൈക്കം മുഹമ്മദ് ബഷീർ പുരസ്ക്കാരം മമ്മൂട്ടിക്ക്

By Chithra.07 07 2019

imran-azhar

 

കോഴിക്കോട് : ഇരുപത്തിയഞ്ചാമത് വൈക്കം മുഹമ്മദ് ബഷീർ പുരസ്‌ക്കാരത്തിന് നടൻ മമ്മൂട്ടി അർഹനായി. ഖത്തറിൽ പ്രവർത്തിക്കുന്ന 'പ്രവാസി ദോഹ'യും കൊച്ചിയിലുള്ള പ്രവാസി ട്രസ്റ്റും ആണ് പുരസ്ക്കാരം ഏർപ്പെടുത്തിയത്. 50000 രൂപയും പ്രശസ്തിപത്രവും ആര്ടിസ്റ് നമ്പൂതിരി രൂപകൽപന ചെയ്ത ഒരു ശില്പവുമാണ് മമ്മൂട്ടിക്ക് സമർപ്പിക്കുന്നത്. എഴുത്തുകാരനും തിരക്കഥാകൃത്തുമായ എം ടി വാസുദേവൻ നായർ പുരസ്ക്കാരം സമ്മാനിക്കും. പുരസ്കാരദാന ചടങ്ങിന്റെ തീയതി പിനീട് അറിയിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.