സേതുരാമയ്യർ സിബിഐ ഈസ് ബാക്ക്! സിബിഐ 5ന് തുടക്കം

By സൂരജ് സുരേന്ദ്രന്‍.29 11 2021

imran-azhar

 

 

മലയാള സിനിമ ആസ്വാദകർ നെഞ്ചിലേറ്റിയ മമ്മൂട്ടിയുടെ ക്രൈം ത്രില്ലർ ഇൻവെസ്റ്റിഗേറ്റർ കഥാപാത്രം സേതുരാമയ്യർ സിബിഐ വീണ്ടും പുനർജനിക്കുന്നു. സിബിഐ 5ന് തുടക്കമായി.

 

സേതുരാമയ്യർ സീരീസിലെ മുൻപിറങ്ങിയ നാലു ഭാഗങ്ങളും സൂപ്പർഹിറ്റുകളായിരുന്നു. സിബിഐ 5 സംവിധാനം ചെയ്യുന്നത് കെ. മധുവാണ്. എസ്.എൻ. സ്വാമിയുടേതാണ് തിരക്കഥ.

 

13 വർഷങ്ങൾക്കിപ്പുറമാണ് ചിത്രത്തിന്റെ അഞ്ചാം ഭാഗമൊരുങ്ങുന്നത്. ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിന്റെ അഞ്ചാം ഭാഗമാണ് ചിത്രം.

 

ജാഗ്രത എന്ന രണ്ടാം ഭാഗത്തിന് ശേഷം സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നിങ്ങനെ മൂന്നും നാലും ഭാഗങ്ങള്‍ കൂടി പുറത്തുവന്നു.

 

നാലുഭാഗങ്ങളും പ്രദർശനവിജയം നേടിയ മലയാളത്തിലെ അപൂർവ ചിത്രമെന്ന റെക്കോർഡും ഈ സിബിഐ സീരീസ് സ്വന്തമാക്കിയിരുന്നു.

 

മാത്രമല്ല ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഒരു നടനും ഇതുവരെ ഒരേ സിനിമയുടെ അഞ്ച് ഭാഗങ്ങളില്‍ അഭിനയിച്ചിട്ടില്ല.

 

സി ബിഐയുടെ അഞ്ചാം ഭാഗം ഇറങ്ങുന്നതോടെ ആ ചരിത്രനേട്ടത്തിന് മമ്മൂട്ടി ഉടമയാകും.

 

OTHER SECTIONS