സേതുരാമയ്യര്‍ എപ്പോള്‍ തുടങ്ങണമെന്ന് മമ്മൂട്ടി തീരുമാനിക്കണം: കെ മധു

By praveen prasannan.14 Nov, 2017

imran-azhar


ഒരു സി ബി ഐ ഡയറിക്കുറിപ്പില്‍ തുടങ്ങി സേതുരാമയ്യരുടെ കുറ്റാന്വേഷണ മികവുമായി അഞ്ചാം ചിത്രം ആദ്യം പ്രഖ്യാപിച്ചിട്ട് നാല് വര്‍ഷം കഴിഞ്ഞു. ചിത്രീകരണം ഉടന്‍ തുടങ്ങുമെന്നാണ് പ്രചരണം.

എന്നാല്‍ മമ്മൂട്ടി സമ്മതം മൂളിയാലേ തുടങ്ങാനാകൂവെന്ന് സംവിധായകന്‍ കെ മധു പറഞ്ഞു. ഇതിനിടെ തിരുവിതാംകൂറിലെ രാജാവായിരുന്ന അനിഴം തിരുന്നാള്‍ മാര്‍ത്താണ്ഡ വര്‍മ്മ, ധര്‍മ്മ രാജ എന്നിവരുടെ ജീവിതവുമായി ബന്ധപ്പെട്ട് ചരിത്രസംബന്ധിയായ രണ്ട് വന്‍ ബഡ്ജറ്റ് ചിത്രങ്ങളും കെ മധു പ്രഖ്യാപിച്ചിരുന്നു.

ചിത്രീകരണം 2018 ആഗസ്തില്‍ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. ഇതിനിടെ സി ബി ഐ ചിത്രവും ഒരുക്കാമെന്ന പ്രതീക്ഷയുമുണ്ട് കെ മധുവിന്.

എസ് എന്‍ സ്വാമി തിരക്കഥ തയാറാക്കി കഴിഞ്ഞു. നിര്‍മ്മാതാക്കളെ കണ്ടെത്തി.മറ്റെല്ലാ കാര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എന്നാല്‍ മമ്മൂട്ടിയുടെ സൌകര്യമാണ് ഇനി വേണ്ടത്. മമ്മൂട്ടിയില്ലാതെ മുന്നോട്ട് പോകാനാവില്ല~ കെ മധു പറഞ്ഞു.

തന്‍റെ സിനികള്‍ മറ്റൊരാള്‍ പുനര്‍സൃഷ്ടിക്കുന്നതില്‍ താത്പര്യമില്ലെന്നും മധു പറഞ്ഞു. ഇരുപതാം നൂറ്റാണ്ടിന്‍റെ റീമേക്ക് മറ്റൊരു സംവിധായകന്‍ ഒരുക്കിയെങ്കിലും നന്നായില്ല. അമല്‍ നീരദ് സംവിധാനം നിര്‍വഹിച്ച സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡിനെ കുറിച്ച് സൂചിപ്പിക്കുകയായിരുനു കെ മധു.

മാര്‍ത്താണ്ഡ വര്‍മ്മയിലേക്കായി നായകനെ നിശ്ചയിച്ച് കഴിഞ്ഞു. ധര്‍മ്മരാജയിലെ നായകനായി അന്വേഷണത്തിലാണ്.അതും തീരുമാനിച്ചാല്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയോ പത്രസമ്മേളങ്ങളിലൂടെയോ പ്രേക്ഷകരെ അറിയിക്കുമെന്നും സംവിധായകന്‍ അറിയിച്ചു.

മലയാളത്തില്‍ വന്‍ ബഡ്ജറ്റ് ചിത്രങ്ങള്‍ പ്രഖ്യാപിക്കുന്ന പ്രവണതയാണിപ്പോള്‍. എന്നാല്‍ ഒന്നും ചിത്രീകരണം തുടങ്ങിയിട്ടില്ല. താന്‍ 38 വര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ശ്രദ്ധിക്കപ്പെടാനല്ല വന്‍ ബഡ്ജറ്റ് ചിത്രങ്ങള്‍ ഒരുക്കാന്‍ തീരുമാനിച്ചതെന്ന് പറയുന്ന കെ മധു ഏറെക്കാലമായി ഇത്തരമൊരു ചിത്രം ചെയ്യണമെന്ന് ആഗ്രഹിക്കുകയായിരുന്നെന്നും വെളിപ്പെടുത്തി. നാല് വര്‍ഷമായി ണല്ലോരു വിഷയത്തിനായി അന്വേഷണത്തിലായോയിരുന്നു. എല്ലാ സാങ്കേതിക വിദഗ്ദ്ധരില്‍ നിന്നും ഉറപ്പ് ലഭിച്ച ശേഷമേ ഔദ്യോഗിക പ്രഖ്യാപനം നടത്താറുള്ളൂ.

OTHER SECTIONS