പിറന്നാൾ ദിനത്തിൽ മമ്മൂട്ടിയെ തേടി ദുബായിൽ നിന്ന് ഒരു വീഡിയോ

By uthara.01 Jan, 1970

imran-azhar

ഏവരെയും അമ്പരപ്പിച്ചുകൊണ്ടാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ അറുപത്തിയേഴാം പിറന്നാൾ ആഘോഷം . മലയാളികളുടെ സ്വന്തം ലാലേട്ടൻ ഉൾപ്പെടെ നിരവധി താര പ്രമുഖരും മമ്മൂട്ടിക്ക് ജന്മദിനാശംസൾ നേരുകയും ചെയ്തു .പ്രായം കൂടിവരും തോറും സൗന്ദര്യം കൊണ്ട് പ്രേക്ഷക മനസ് കീഴടക്കുകയാണ് മമ്മൂട്ടി എന്ന നടൻ .വലിയ പ്രഖ്യാപനങ്ങൾ ഒന്നും തന്നെ ഇല്ലാതെ ആണ് ഇത്തവണത്തെ മമ്മൂട്ടിയുടെ പിറന്നാൾ .


മമ്മൂട്ടിയുടെ തെലുങ്ക് ചിത്രമായ യാത്രയുടെ ടീം അംഗങ്ങൾ മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേരുകയും ഒപ്പം ഒരു പോസ്റ്റർ പുറത്തു വിടുകയും ചെയ്തിരുന്നു .എന്നാൽ ഏവരെയും അത്ഭുതപെടുത്തികൊണ്ടാണ് മമ്മൂട്ടിയുടെ ഒരു ആരാധകൻ ആയ മുഹമ്മദ് ഇർഷാദ് ദുബായിൽ നിന്നും ഒരു സ്പെഷ്യൽ വീഡിയോ മ മ്മൂട്ടിക്കായി സമ്മാനിച്ചത് .

 


കയ്യിൽ മമ്മൂട്ടിയുടെ ഫോട്ടോയും പിടിച്ചു ഒരു കൂട്ടം വിദേശികൾ അദ്ദേഹത്തിന് ജന്മദിന ആശംസകൾ നേരുന്നതാണ് വിഡിയോയിൽ കാണാൻ സാധിക്കുന്നത്. എന്നാൽ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ് .കൂടാതെ നിരവധി ആരാധകർ മമ്മൂട്ടിയുടെ ജന്മദിനം ആഘോഷിക്കുകയും സോഷ്യൽ മീഡിയ വഴി ആശംസ അറിയിക്കുകയും ചെയ്തു .

OTHER SECTIONS