നിനക്കെന്തിനാ ഈ ഹോളിഡേ? നീ എന്തു ചെയ്തിട്ടാണ് ! ദുർഖറിനോട് ഉമ്മ സുൽഫത്ത് ചോദിച്ചു...

By online desk.03 05 2019

imran-azhar

സ്‌കൂള്‍ കാലത്ത് ഒരു വെക്കേഷന് യാത്ര പോയതിലെ രസകരമായ ഒരനുഭവം പങ്കു വെച്ച് ദുല്‍ഖര്‍ സല്‍മാന്‍. ഒരു യമണ്ടന്‍ പ്രേമകഥ എന്ന ചിത്രത്തിലെ തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിന്‍ ജോര്‍ജിനുമൊപ്പം ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ദുല്‍ഖര്‍ ബാല്യകാല ഓര്‍മ്മകള്‍ പങ്കു വെച്ചത്.

 

'സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഒരു വെക്കേഷന് യാത്ര പോകാനായി ഉമ്മച്ചിയും വാപ്പച്ചിയും എല്ലാവരും പ്‌ളാന്‍ ചെയ്തിരിക്കുന്ന സമയത്താണ്. ടിക്കറ്റും ബുക്ക് ചെയ്തു. അതിനു തൊട്ടു മുമ്പ് ഞാന്‍ എഴുതിയ പരീക്ഷകളുടെ റിസല്‍ട്ട് വന്നു. രണ്ടു വിഷയങ്ങള്‍ക്കു തോറ്റുവെന്നറിഞ്ഞു. ആ ഫുള്‍ ട്രിപ്പ്. മുപ്പതു ദിവസമുണ്ടായിരുന്നെങ്കില്‍ മുപ്പതു ദിവസവും. ഉമ്മച്ചി ചോദിക്കും. 'നിനക്കെന്തിനാ ഈ ഹോളിഡേ? നീ എന്തു ചെയ്തിട്ടാണ്. ര
ണ്ടു സബ്ജെക്ടില്‍ തോറ്റില്ലേ?' ഹോട്ടലില്‍ മെനു കിട്ടി, എന്തെങ്കിലും ഓര്‍ഡര്‍ ചെയ്യുമ്പോള്‍ വീണ്ടും. നിനക്കെനന്തിനാടാ ഇത്? ടോയ് മേടിക്കണമെന്നു പറഞ്ഞപ്പോഴും അതു തന്നെ ഉമ്മച്ചി പറഞ്ഞു കൊണ്ടേയിരുന്നു.

 

പിന്നെ ഞാന്‍ മിണ്ടാതിരുന്നു. ഒന്നും വേണമെന്നു പറഞ്ഞില്ല.' ദുല്‍ഖറിന്റെ ഈ വിവരണത്തിന് മൂവര്‍ക്കുമിടയില്‍ ഉയര്‍ന്ന ചിരി നിര്‍ത്താതെ വിഷ്ണു ഉണ്ണിക്കൃഷ്ണന്റെ കമന്റ്. 'ഒടുവില്‍ ഉമ്മ ഇതു വേണ്ടേ എന്നു ചോദിച്ചപ്പോള്‍ ദുല്‍ഖര്‍ പറയുകയാണ് ഞാന്‍ രണ്ടു സബ്ജെക്ടില്‍ തോറ്റില്ലേ? എനിക്കെന്തിനാ അത്?'

 

സിനിമകളില്‍ സജീവമല്ലാതിരുന്ന കഴിഞ്ഞ ഒരു വര്‍ഷക്കാലത്ത് താന്‍ വെറുതെ വീട്ടില്‍ ഇരിക്കുന്നതു കാണുമ്പോഴും ഉമ്മച്ചി പരിഭ്രമം പ്രകടിപ്പിക്കുമായിരുന്നുവെന്നും ദുല്‍ഖര്‍ പറഞ്ഞു. കാലിന്‍മേല്‍ കാല്‍ കയറ്റി വെച്ച് ടിവി കാണുമ്പോള്‍ എന്താ ഇന്ന് കഥയൊന്നും കേള്‍ക്കുന്നില്ലേയെന്നു ചോദിച്ച് ഉമ്മവരും. അടുത്ത് തന്നെ കേള്‍ക്കുന്നുണ്ട് എന്നൊക്കെ പറഞ്ഞാലും ഉമ്മയുടെ വിഷമം തീരാറില്ലെന്നും ദുല്‍ഖര്‍ പറയുന്നു.

OTHER SECTIONS