മോളി കണ്ണമാലിക്ക് പുറകെ പുത്തൻ മേക്കോവറുമായി മാമുക്കോയ

By online desk .02 07 2020

imran-azhar

പ്രേക്ഷകരെ ഞെട്ടിച്ച മോളികണ്ണമാലിയുടെ മാസ് മേക്കോവറിനുശേഷം തരംഗമായി സ്വന്തം മാമുക്കോയയുടെ അടിപൊളി ഫോട്ടോഷൂട്ട് . മാമുക്കോയയുടെ മേക്കോവർ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു. റെയിൻബോ മീഡിയയാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. കോട്ടും സ്യൂട്ട്യുമണിഞ്ഞ മാമുക്കോയയുടെ ലുക്ക് കണ്ട് ഞെട്ടിത്തരിച്ചിരിക്കുകായാണ് സിനിമ ലോകം. 

 

1979ൽ പുറത്തിറങ്ങിയ അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്തെത്തിയ നടനാണ് മാമുക്കോയ, കോഴിക്കോടൻ ‍സംഭാഷണശൈലിയുടെ സമർത്ഥമായ പ്രയോഗത്തിലൂടെ ഏറെ സ്വീകാര്യനായ നടനാണ് അദ്ദേഹം

 

സത്യൻ അന്തിക്കാട് ചിത്രങ്ങളിലൂടെയാണ് ഏറെയും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്. 2004ൽ പെരുമഴക്കാലത്തിലൂടെ മികച്ച രണ്ടാമത്തെ നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ അദ്ദേഹം 2008 മികച്ച ഹാസ്യനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിരുന്നു

OTHER SECTIONS