എട്ട് വയസ്സുകാരന്റെ പാട്ടിലൂടെ മാണിക്യ മലര്‍ അങ്ങ് പോളണ്ടിലെത്തി

By Ambily chandrasekharan.24 Feb, 2018

imran-azhar


കേട്ട് കേട്ട് കൊച്ച് കുട്ടികളുടെ മനസില്‍ പോലും ഇടം നേടി കേരളക്കരയാകെ നെഞ്ചിലേറ്റിയ മാണിക്യ മലരായ പൂവിയെന്ന പാട്ട് ഒടുവിലിതാ അങ്ങ് പോളണ്ടിലും ഹിറ്റായി.അതും ഒരു എട്ട് വയസ്സുകാരന്റെ പാട്ടിലൂടെ. കേരളവും ഇന്ത്യയും ഏഷ്യയും കടന്ന് ഇപ്പോള്‍് യൂറോപ്പിലും തരംഗമായി മാറിയിരിക്കുകയാണ്. പോളണ്ടിലെ എട്ട് വയസ്സുകാരന് മാണിക്യ മലരായ പൂവി പാടുന്നത് കേട്ടാല്‍ മാപ്പിളപാട്ട് ആരാധകര്‍് ഞെട്ടും. ആരും കണ്ണും നട്ട് കാതോര്‍ത്ത് കേട്ടിരുന്നുപോകും.അത്രയും മനോഹരമായും ഉച്ചാരണ ശുദ്ധിയോടെയുമാണ് പാടുന്നത്. പതിറ്റാണ്ടുകളായി മലയാളികളുടെ ഇടയില്‍ പ്രശസ്തമായ ഈ പാട്ട് അഡാറ് ലവ് എന്ന ചിത്രത്തിലൂടെയാണ് കടലും വന്‍കരയും കടന്ന് പോയിരിക്കുന്നത്.
പോളണ്ടിനെ കുറിച്ച് പറയുമ്പോള്‍ മലയാളികള്‍്ക്ക് ചിരി വരും. സന്ദേശം എന്ന ചിത്രത്തില്‍് ശ്രീനിവാസന്‍ പറഞ്ഞ ഡയലോഗാണ് എല്ലാവര്‍ക്കും ഓര്‍്മ വരിക. എന്നാല്‍ പോളണ്ടുകാര്‍ക്ക് നമ്മള്‍ മലയാളികളെ കുറിച്ച് അറിയുമോ എന്ന് സംശയിച്ചവര്‍ക്ക് മറുപടി കിട്ടിയത് പോലെയാണ് എട്ട് വയസ്സുകാരെന്റ പാട്ടിന്റെ വരവ്. പ്രിയ പ്രകാശ് വാര്യരും റോഷന്‍ അബ്ദുല്‍ റഹൂഫും സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായി മാറിയതിനൊപ്പം പാട്ടിന്റെ ജനപ്രീതിയും അതിര്‍ത്തി കടന്ന് പോവുകയാണ്.