അത് കാരണമാണ് പിന്നീട് ഷാരൂഖ് ഖാനുമായി സിനിമകൾ ചെയ്യാതിരുന്നത്; വെളിപ്പെടുത്തലുമായി മണിരത്നം

By santhisenanhs.28 09 2022

imran-azhar

 

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളാണ് മണിരത്നം. പുതിയ ചിത്രം പൊന്നിയിൻ സെൽവനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ അംധ്യമങ്ങളിൽ ചർച്ചയാക്കുന്നത്.ദിൽസേക്ക് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ബോളിവുഡിന്റെ താര ചക്രവർത്തി ഷാരൂഖ് ഖാനുമായി ചേർന്ന് സിനിമ ചെയ്യാത്തതിന്റെ കാരണം വ്യകമാക്കുകയാണ് താരം

 

പല പരിപാടികളിലും താൻ പലപ്പോഴും ഷാരൂഖ് ഖാനെ കാണാറുണ്ട്. എന്നിരുന്നാലും, അദ്ദേഹത്തിനായി ഒരു തിരക്കഥ തയ്യാറായിട്ടില്ല. ഒരു ആശയം ലഭിച്ചുകഴിഞ്ഞാൽ സിനിമക്കായി ഷാരൂഖ് ഖാനെ സമീപിക്കും എന്ന് മണിരത്നം പറഞ്ഞു.

 

1998 ൽ പുറത്ത് ഇറങ്ങിയ റൊമാന്റിക് ത്രില്ലർ ചിത്രമാണ് ദിൽസേ. മനീഷ കൊയ്രാള, പ്രീതി സിൻറ എന്നിവരാണ് ചിത്രത്തിലെ നായികമാർ. എ.ആർ. റഹ്മാനാണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചത്.

 

മണിരത്നത്തിന്റെ സ്വപ്ന ചിത്രമായ പൊന്നിയിൻ സെൽവൻ റിലീസിനൊരുങ്ങുകയാണ്. സെപ്റ്റംബർ 30 ആണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. ഐശ്വര്യ റായി ബച്ചൻ ഇരട്ട വേഷത്തിൽ എത്തുന്ന പൊന്നിയിൻ സെൽവനിൽ തെന്നിന്ത്യൻ സിനിമയിലെ വൻതാരനിരയാണ് അണിനിരക്കുന്നത്.OTHER SECTIONS