മഞ്ജുവാര്യര്‍ പരസ്യം പിൻവലിച്ചു !

By BINDU PP .23 Jul, 2018

imran-azhar

 

 


ഒടുവിൽ മഞ്ജുവാര്യര്‍ അഭിനയിച്ച പരസ്യം പിൻവലിച്ചു. പരസ്യം ജനങ്ങൾ സ്വീകരിച്ചു കഴിഞ്ഞതിന് പിന്നാലെയാണ് പരസ്യം പിൻവലിച്ചത്. ചില പരസ്യങ്ങള്‍ പെട്ടന്ന് ജന മനസ്സുകളില്‍ പെട്ടന്ന് ഇടം നേടാറുണ്ട്. എന്നാല്‍ ഇപ്പോള്‍ മഞ്ജുവാര്യര്‍, അമിതാഭ് ബച്ചന്‍ തുടങ്ങിയവര്‍ അഭിനയിച്ച പുതിയ പരസ്യം വിവാദത്തിലേയ്ക്ക്.അച്ഛനും മകളുമായി ഇരുവരും നേരത്തെ തന്നെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പ്രേക്ഷക മനസ്സില്‍ പതിഞ്ഞ പരസ്യങ്ങള്‍ക്ക് പിന്നാലെയാണ് പുതിയ പരസ്യവുമായി ഇവരെത്തിയത്. പ്രായമായ അച്ഛനേയും കൂട്ടി ബാങ്കിലെത്തുന്ന മകള്‍ ജീവനക്കാരോട് അച്ഛന്റെ പെന്‍ഷന്‍ കാര്യത്തെക്കുറിച്ച്‌ സംസാരിക്കുന്നതിനിടയില്‍ അത് കേള്‍ക്കാന്‍ തയ്യാറാകാതെ മാനേജരുടെ അടുത്തേക്ക് പറഞ്ഞുവിടുകയാണ്. അദ്ദേഹത്തിന്റെ അരികിലെത്തിയപ്പോഴാണ് അറിയുന്നത് പെന്‍ഷന്‍ രണ്ട് തവണ ക്രഡിറ്റായെന്ന്.

 

മുടങ്ങിയതല്ല മറിച്ച്‌ രണ്ട് തവണ പെന്‍ഷന്‍ ക്രെഡിറ്റായതാണ് പ്രശ്‌നമെന്ന് ഇരുവരും മനസ്സിലാക്കുന്നു. ആരുമറിയില്ലല്ലോ ഇക്കാര്യം, അതിനാല്‍ തുക നിങ്ങള്‍ വെച്ചോളൂയെന്ന് മാനേജര്‍ പറയുമ്ബോള്‍ താന്‍ അങ്ങനെ ചെയ്യില്ലെന്ന് അച്ഛന്‍ ഉറപ്പിച്ച്‌ പറയുന്നതാണ് പരസ്യം. പരസ്യം പുറത്തുവന്ന് അധികനേരമാവുന്നതിന് മുന്‍പ് തന്നെ പ്രതിഷേധവുമായി ബാങ്കിങ് രംഗത്തുള്ളവര്‍ മുന്നോട്ട് വന്നു.എന്നാല്‍ വിവാദമായതോടെ ക്രിയേറ്റീവായി ചെയ്ത ഒരു ഫിക്ഷനായിരുന്നു ഇത്. ബോധപൂര്‍വ്വമായി ആരെയും വേദനിപ്പിക്കണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നും അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

 

OTHER SECTIONS