ചായം തേച്ചു നിൽക്കെ യാത്ര പറയുക.....: കുഞ്ഞുമുഹമ്മദിന്റെ നിര്യാണത്തില്‍ മഞ്ജു വാര്യര്‍ അനുശോചിച്ചു

By BINDU PP.12 Sep, 2018

imran-azhar

 

 

നടനും സംവിധാന സഹായിയുമായിരുന്ന കുഞ്ഞുമുഹമ്മദിന് ആദരാഞ്ജലികൾ നേർന്ന് നടി മഞ്ജു വാര്യര്‍.ഏതൊരു അഭിനോതാവും കൊതിക്കുന്ന മരണമാണ് അദ്ദേഹത്തിന്റേത്. താന്‍ അഭിനയിച്ച ഈ പുഴയും കടന്ന് എന്ന ചിത്രത്തിന്റെ കാലം മുതല്‍ ഇക്കയെ പരിചയമുണ്ടെന്നും സെറ്റുകളില്‍ തമാശ പറഞ്ഞ് ഏവരേയും സന്തേഷിപ്പിച്ചിരുന്നുവെന്നും നിറയെ സ്‌നേഹമായിരുന്നു ഇക്കയ്‌ക്കെന്ന് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ മഞ്ജു കുറിച്ചു. ഞാൻ പ്രകാശൻ എന്ന ചിത്രത്തിന്റെ സെറ്റിലായിരുന്നു കുഞ്ഞുമുഹമ്മദിന്റെ മരണം. നൂറലിധികം സിനിമയില്‍ വേഷമിട്ട കുഞ്ഞുമുഹമ്മദ് യുവ സംവിധായകരുടെ സിനിമകളിൽ പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു. മലയാളത്തിലെ യുവസംവിധായകരായ അക്കു അക്ബര്‍, ആഷിക് അബു, ജനൂസ് മുഹമ്മദ് എന്നിവരുടെ സിനിമകളിലും കുഞ്ഞുമുഹമ്മദ് അഭിനയിച്ചിട്ടുണ്ട്.


മഞ്ജു വാര്യരുടെ കുറിപ്പ്.....


ഏതൊരു അഭിനേതാവും കൊതിക്കുന്ന മരണമാണ് കുഞ്ഞുമുഹമ്മദിക്കയുടേത്. ചായം തേച്ചു നിൽക്കെ യാത്ര പറയുക. ഗുരു ഗോപിനാഥിനും, മടവൂരാശാനും, ആലുംമൂടൻ ചേട്ടനും, ഗീതാനന്ദൻ മാഷിനും ലഭിച്ച ഭാഗ്യം. ഈ പുഴയും കടന്നി ന്റെ കാലം തൊട്ടേ ഇക്കയെ പരിചയം ഉണ്ട്. ഏറ്റവും ഒടുവിൽ ആമി'യിലും ഒപ്പമുണ്ടായിരുന്നു. വേഷം ചെറുതാണെങ്കിലും ഷൂട്ടിങ്ങ് തീരുവോളം കുഞ്ഞുമുഹമ്മദിക്ക സെറ്റിൽ തന്നെ കാണും. തമാശകൾ പറഞ്ഞ് എല്ലാവരെയും സന്തോഷിപ്പിക്കും. ചിലപ്പോഴൊക്കെ വീട്ടിൽ നിന്ന് ഭക്ഷണമുണ്ടാക്കിക്കൊണ്ടുവരും. എന്നും സ്നേഹം മാത്രം വിളമ്പിയിരുന്ന ഒരു മനുഷ്യൻ. പ്രിയപ്പെട്ട ഇക്കയ്ക്ക് വിട....

OTHER SECTIONS