പുത്തൻ ലുക്കിൽ അതീവ സുന്ദരിയായി മഞ്ജു വാര്യർ

By Sooraj Surendran .13 03 2020

imran-azhar

 

 

പ്രശസ്ത അഭിനേതാവും, സഹോദരനുമായ മധു വാര്യർ മഞ്ജു വാര്യരെനായികയാക്കി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് "ലളിതം സുന്ദരം". മഞ്ജു വാര്യരുടെ ലൊക്കേഷൻ ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. മഞ്ജു വാര്യരും, ബിജു മേനോനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് മഞ്ജു വാര്യർ തന്നെയാണ്. "വഴികളുണ്ടാകുന്നത് നടന്നാണ്" എന്ന അടിക്കുറിപ്പോടെയാണ്‌ ചിത്രം മഞ്ജു വാര്യർ ആരാധകർക്കായി പങ്കുവെച്ചത്. രസകരമായ കമന്റുകളുമായി ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ദിലീഷ് പോത്തൻ, സൈജു കുറുപ്പ്, രഘുനാഥ് പലേരി, സറീന വഹാബ്, ദീപ്തി സതി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്,കുടമാറ്റം, പ്രണയവർണങ്ങൾ, കണ്ണെഴുതി പൊട്ടുംതൊട്ട് എന്നീ ചിത്രങ്ങൾക്ക് ശേഷം മഞ്ജു വാര്യരും ബിജു മേനോനും ഒന്നിക്കുന്ന ചിത്രവും കൂടിയാണിത്.ബിജിബാൽ ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നു. "ദ ക്യാമ്പസ്" എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളസിനിമയിൽ മധു വാര്യർ അരങ്ങേറ്റം കുറിച്ചത്. 

 

OTHER SECTIONS