പിന്നെന്തു വേണ്ടൂ ശ്രീനിയേട്ടാ, വയറു നിറയെ കഴിക്കാന്‍ രുചിയുള്ള ഭക്ഷണവും വയറുവേദനിക്കുവോളം ചിരിയ്ക്കാന്‍ തമാശയും

By Greeshma padma .28 10 2021

imran-azhar

 

സിനിമാ തിരക്കുകള്‍ക്കിടയിലും തന്റെ പ്രിയപ്പെട്ടവര്‍ക്കും തന്നെ സ്‌നേഹിക്കുന്നവര്‍ക്കും വേണ്ടി സമയം മാറ്റി വയ്ക്കുന്ന താരമാണ് മഞ്ജു വാര്യര്‍.അത്തരത്തില്‍ നടന്‍ ശ്രീനിവാസന്റെ വീട്ടില്‍ അതിഥിയായി എത്തിയ സന്തോഷ നിമിഷങ്ങളുടെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് മഞ്ജു.

നടന്‍ ശ്രീനിവാസനൊപ്പം ഉച്ച ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കിടുകയാണ് മഞ്ജു വാര്യര്‍.


സന്തോഷമെന്നത് നന്നായി പാചകം ചെയ്യുന്ന സുഹൃത്തുക്കള്‍ ഉണ്ടായിരിക്കുക എന്നതാണ്, എക്കാലത്തെയും പ്രിയപ്പെട്ടവരോടൊപ്പം ഭക്ഷണം കഴിക്കുക എന്നതും. വയറുനിറയെ കഴിക്കാന്‍ രുചിയുള്ള ഭക്ഷണവും വയറുവേദനിക്കുവോളം ചിരിക്കാനുള്ള തമാശകളും പിന്നെന്ത് വേണ്ടൂ ശ്രീനിയേട്ടനും ഷെഫ് ധ്യാനിനും നന്ദി, മഞ്ജു കുറിക്കുന്നു.

ധ്യാന്‍ ശ്രീനിവാസനാണ് മഞ്ജുവിനായി ഉച്ചഭക്ഷണം തയ്യാറാക്കിയത്. ധ്യാനിനോട് കൈകൂപ്പി നന്ദി പറയുന്ന ചിത്രവും മഞ്ജു പങ്കുവച്ചിട്ടുണ്ട്. മഞ്ജുവിന് സമീപത്തായി ശ്രീനിവാസനുമുണ്ട്.


ധനില്‍ ബാബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 9 എം.എമ്മില്‍ മഞ്ജു വാര്യരും ധ്യാന്‍ ശ്രീനിവാസനും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റ കഥയും തിരക്കഥയുമൊരുക്കിയിരിക്കുന്നത് ധ്യാന്‍ ശ്രീനിവാസനാണ്.

 

 

 

 

 

OTHER SECTIONS