ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തില്‍ അഭിനയിക്കണം: മനോജ് ബാജ്‌പേയ്

By online desk.10 11 2019

imran-azhar

 

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തില്‍ അഭിനയിക്കണമെന്ന ആഗ്രഹം തുറന്ന് പറഞ്ഞ് ബോളിവുഡ് താരം മനോജ് ബാജ്‌പേയ്. ഇന്‍സ്റ്റഗ്രാമില്‍ പെല്ലിശ്ശേരിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് താരം ഇക്കാര്യം പറഞ്ഞത്.

 

''ഇമയൗ, അങ്കമാലി ഡയറീസ്, ജല്ലിക്കെട്ട്..., ജീനിയസായ ലിജോ ജോസിനൊപ്പം പ്രവര്‍ത്തിക്കണം'' എന്നാണ് മനോജ് ചിത്രത്തില്‍ കുറിച്ചിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ജല്ലിക്കെട്ട് ' വിവിധ അന്താരാഷ്ട്ര ചലചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

 

ഒരു ഗ്രാമത്തില്‍ കയറ് പൊട്ടിച്ചോടുന്ന പോത്തും അതിനെ മെരുക്കാനായി പിന്നാലെ ഓടുന്ന മനുഷ്യരുടെയും കഥയാണ് ജല്ലിക്കെട്ട് പറയുന്നത്. എസ് ഹരീഷ്, ആര്‍ വിജയകുമാര്‍ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തിയത്.

 

 

OTHER SECTIONS