By santhisenanhs.24 04 2022
മലയാളത്തിന്റെ പ്രിയ താരങ്ങളാണ് ഉര്‍വ്വശിയും മനോജ് കെ ജയനും. ഇരുവരുടെയും മകൾ എന്ന നിലയിൽ കുഞ്ഞാറ്റ എന്ന തേജലക്ഷ്മിയുടെ സിനിമ പ്രവേശനം പ്രേക്ഷകര്‍ ഉറ്റുനോക്കുന്ന കാര്യമാണ്. ഇപ്പോഴിതാ മകൾ സിനിമയിൽ എത്തുന്ന വിഷയത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മനോജ് കെ ജയന്.
കുഞ്ഞാറ്റയെ ഞാനായിട്ട് ഒരിക്കലും ഫോർസ്ഫുള്ളി സിനിമയിലേക്ക് ഇറക്കില്ല കാരണം അത് അവളുടെ ഇഷ്ട്ടമാണ്.. അവൾ ഒരു സുപ്രഭാതത്തിൽ പറയുകയാണ് അച്ഛാ എനിക്ക് ഇങ്ങനെ സിനിമയിൽ അഭിനയിക്കണം നല്ല ഒരു എൻട്രി കിട്ടിയാൽ നല്ലതാണ് എന്ന് വളരെ കാര്യമായിട്ട് പറഞ്ഞാൽ ഞാന്‍ ആലോചിക്കും.
അല്ലാതെ ഞാനായിട്ട് ഒരിക്കലും, ഇങ്ങനെ നിന്നാൽ പറ്റില്ല അച്ഛനും അമ്മയും കലാകാരന്മാരാണ് നീയും സിനിമയിലേക്ക് എത്തണം അങ്ങനെ ഒന്നും പറയുന്ന അച്ഛനെ അല്ല ഞാൻ. മോൾക്ക് സിനിമ മോഹം ഉണ്ടെങ്കിൽ താൻ ഒരിക്കലും അതിന് തടസ്സം നിൽക്കില്ല. അല്ലെങ്കിൽ ഈ ഒരു കല കൊണ്ട് മാത്രം ഇവിടെ വരെ എത്തിപ്പോയ ഒരു ആളാണ്. അപ്പൊ ഞാൻ അതിനെ ഒരിക്കലും നിന്ദിക്കാനോ പുഛിക്കാനോ പാടില്ല. എന്നാണ് മനോജ് കെ ജയന് പറയുന്നത്.