ഉണ്ണിമുകന്ദന്റെ വരികൾ ആലപിച്ചു ജോത്സ്ന....മരടിലെ പാട്ട് റിലീസായി

By online desk .23 01 2021

imran-azhar

 

സാനന്ദ് ജോര്‍ജ് ഗ്രേസിന്‍റെ സംഗീത സംവിധാനത്തില്‍ ഉണ്ണി മുകുന്ദന്‍ എഴുതി ജോത്സ്ന ആലപിച്ച മരട് 357ലെ ഹിന്ദി പാട്ട് റിലീസായി. ഹോ ജാനേ ദേ എന്ന് തുടങ്ങുന്ന ഹിന്ദി ഗാനത്തിന്റെ വീഡിയോ ഉണ്ണി മുകുന്ദന്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചു. ജോത്സന പാട്ട് റെക്കോഡ് ചെയ്യുന്ന വീഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്. ആടുപുലിയാട്ടം, പട്ടാഭിരാമന്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് മരട് 357ഫെബ്രുവരി 19നാണ് ചിത്രം തീയറ്ററില്‍ എത്തുന്നത്.അനൂപ് മേനോന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജില്‍, സെന്തില്‍ കൃഷ്ണ, സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സരയു, അഞ്ജലി നായര്‍ തുടങ്ങി നിരവധി താരങ്ങളാണ് സിനിമയില്‍ അഭിനയിക്കുന്നത്.

 

 

 

 

OTHER SECTIONS