മരയ്ക്കാർ മാർച്ച് 26-ന് തിയറ്ററിലെത്തും

By sisira.02 01 2021

imran-azhar

 


മോഹൻലാൽ– പ്രിയദർശൻ കൂട്ടുകെട്ടിലൊരുക്കിയ ബിഗ് ബജറ്റ് ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹം മാര്‍‌ച്ച് 26–ന് തിയറ്ററുകളിലെത്തുമെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.

 

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരയ്ക്കാര്‍. മരയ്ക്കാർ റിലീസ് പ്രഖ്യാപനം മോഹൻലാൽ ആരാധകരെ മാത്രമല്ല, മലയാള സിനിമാ പ്രേമികളെ ഒന്നാകെ ആവേശത്തിലാക്കുന്നതാണ്.

 

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വൻ താരനിരയാണ് മരയ്ക്കാറിൽ അണി നിരക്കുന്നത്.

 

ചിത്രത്തില്‍ കുഞ്ഞാലിമരയ്ക്കാറിന്‍റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് പ്രണവ് മോഹന്‍ലാലാണ്. കുഞ്ഞാലി മരക്കാര്‍ ഒന്നാമനായി മധുവാണ് വേഷമിടുന്നത്.

 

മഞ്ജു വാര്യര്‍, പ്രഭു, നെടുമുടി വേണു, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, മുകേഷ്, സുനില്‍ ഷെട്ടി, സിദ്ദിഖ്, മാമുക്കോയ, ബാബുരാജ് തുടങ്ങിയവരും അഭിനയിക്കുന്നു.

OTHER SECTIONS