മണിച്ചിത്രത്താഴ് പോലെ മാർജാര ; ജനുവരി മൂന്നിന് റിലീസ്

By Online Desk.24 12 2019

imran-azhar

 

1993ൽ ഫാസിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സൂപ്പർ ചിത്രമാണ് മണിച്ചിത്രത്താഴ്. വർഷങ്ങൾക്കു ശേഷം ഇപ്പോഴും 'മണിച്ചിത്രത്താഴ്' എന്ന സിനിമ പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടതാണ്. വളരെ അധികം  പ്രത്യേകതകൾ ഉള്ളതുകൊണ്ടാണ് ചിത്രം ഇന്നും പുതുമ നഷ്ടപ്പെടാതെ ഒരു ദൃശ്യവിസ്മയമായി നിൽക്കുന്നത്.

മണിച്ചിത്രത്താഴിന്റെ പ്രത്യേകതകളിൽ എടുത്തു പറയേണ്ടത് മലയാളത്തിൽ അധികം ഉപയോഗിക്കാത്ത ഫാമിലി - മിസ്റ്ററി ത്രില്ലർ എന്ന ജോണറാണ്‌. അതെ വിഭാഗത്തിൽ പെടുത്താവുന്ന ഒരു ചിത്രം കൂടി റിലീസിന് ഒരുങ്ങുന്നു. പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ രാകേഷ് ബാല സംവിധാനം ചെയ്യുന്ന "മാർജാര ഒരു കല്ലു വച്ച നുണ". ചിത്രത്തിലെ ഗാനവും ട്രെയിലറും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ജെയ്സൺ ചാക്കോ, ഹരീഷ്പേരടി, അഭിരാമി, രാജേഷ് ശർമ്മ, രേണു സുന്ദർ, ടിനിടോം, അഞ്ജലി നായർ, കൊല്ലം സുധി, സുധീർ കരമന തുടങ്ങി നിരവധി താരങ്ങൾ അഭിനയിച്ച ഈ ചിത്രം ജനുവരി മൂന്നിന് പ്രദർശനത്തിനെത്തും. ജെറി സൈമൺ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന് കിരൺ ജോസ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ജിസ്സൺ ജോർജ്ജ് പശ്ചാത്തല സംഗീതം ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ലിജോ പോൾ ആണ്. മുല്ലപ്പള്ളി പ്രൊഡക്ഷൻസിന്റെ ബാനറിൽ ചാക്കോ മുല്ലപ്പള്ളിയാണ് നിർമ്മിച്ചിരിക്കുന്നത്.

 

OTHER SECTIONS