ദീപക്, പ്രയാഗ മുഖ്യ വേഷത്തില്‍; ''ഭൂമിയിലെ മനോഹര സ്വകാര്യം'' ആദ്യ ഗാനം ഹിറ്റ്

By online desk .06 02 2020

imran-azharദീപക് പറമ്പൊലും പ്രയാഗ മാര്‍ട്ടിനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഷൈജു അന്തിക്കാടിന്റെ ഭൂമിയിലെ മനോഹര സ്വകാര്യത്തിന്റെ ആദ്യത്തെ വീഡിയോ സോങ് സ്മരണകള്‍ പുറത്തിറങ്ങി. വിനീത് ശ്രീനിവാസനോടൊപ്പം റിമ കല്ലിങ്ങല്‍, ഐശ്വര്യ ലക്ഷ്മി, മിയ ജോര്‍ജ്, നമിത പ്രമോദ്, നിഖില വിമല്‍, അപര്‍ണ ബാലമുരളി, മഡോണ സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം പുറത്തിറക്കിയത്.

ഭൂമിയിലെ മനോഹര സ്വകാര്യ എന്നതിനുള്ള ചിത്ര ഫലം

 

 

ദീപക് പറമ്പൊലും പ്രയാഗ മാര്‍ട്ടിനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഷൈജു അന്തിക്കാടിന്റെ ഭൂമിയിലെ മനോഹര സ്വകാര്യത്തിന്റെ ആദ്യത്തെ വീഡിയോ സോങ് സ്മരണകള്‍ പുറത്തിറങ്ങി. വിനീത് ശ്രീനിവാസനോടൊപ്പം റിമ കല്ലിങ്ങല്‍, ഐശ്വര്യ ലക്ഷ്മി, മിയ ജോര്‍ജ്, നമിത പ്രമോദ്, നിഖില വിമല്‍, അപര്‍ണ ബാലമുരളി, മഡോണ സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് തങ്ങളുടെ ഔദ്യോഗിക പേജുകളിലൂടെ ഗാനം പുറത്തിറക്കിയത്. സച്ചിന്‍ ബാലു സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനത്തിന്റെ രചയിതാവ് പ്രശസ്ത കവിയും ഗാനരചയിതാവുമായ അന്‍വര്‍ അലിയാണ്. ഷഹബാസ് അമനും സിതാര കൃഷ്ണകുമാറും ചേര്‍ന്നാണ് സ്മരണകള്‍ എന്ന ഈ പ്രണയസാന്ദ്രമായ ഗാനം ആലപിച്ചിരിക്കുന്നത്. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം തന്നെ വന്‍ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളിലും സംഗീതാസ്വാദകര്‍ക്കിടയിലും ഗാനത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈയിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസര്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

 

ഭൂമിയിലെ മനോഹര സ്വകാര്യം നിര്‍മിച്ചിരിക്കുന്നത് ബയോസ്‌കോപ് ടാകീസിന്റെ ബാനറില്‍ രാജീവ്കുമാര്‍ ആണ്. എ ശാന്തകുമാര്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സംഗീതം സച്ചിന്‍ ബാലുവാണ്. ദീപക് പറമ്പൊലും പ്രയാഗ മാര്‍ട്ടിനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ ലാല്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, അഭിഷേക് രവീന്ദ്രന്‍, അഞ്ചു അരവിന്ദ്, നിഷ സാരംഗ്, ഹരീഷ് പേരാടി, സന്തോഷ് കീഴാറ്റൂര്‍, മഞ്ജു എന്നിങ്ങനെ നിരവധി അഭിനേതാക്കള്‍ അണിനിരക്കുന്നുണ്ട്. സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയുമായാണ് ഭൂമിയിലെ മനോഹര സ്വകാര്യം പ്രേക്ഷകരിലേക്കെത്തുന്നത്. കാലിക പ്രസക്തിയുള്ള ഒരു പ്രണയ കഥയാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.

 

 

 

അന്റോണിയോ മിഖായേല്‍ ഛായാഗ്രാഹകനും വി സാജന്‍ എഡിറ്ററുമാണ്. വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ, അന്‍വര്‍ അലി, മനു മഞ്ജിത്, എ ശാന്തകുമാര്‍ എന്നിവരാണ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. സതീഷ് നെല്ലായയാണ് ഭൂമിയിലെ മനോഹര സ്വകാര്യത്തിന്റെ ആര്‍ട് ഡയറക്ടര്‍. രാജീവ് അങ്കമാലി മേക്അപ്പും കുമാര്‍ എടപ്പാള്‍ വസ്ത്രാലങ്കാരവും നിര്‍വഹിച്ചിരിക്കുന്നു. 2020 ഫെബ്രുവരിയില്‍ പുറത്തിറങ്ങാന്‍ ഒരുങ്ങുന്ന ചിത്രം ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷനില്‍ ആണ്.

 

OTHER SECTIONS