എന്റെ ചിരി തിരിച്ചറിഞ്ഞ് പലരും മിണ്ടാറുണ്ട് : അമരത്തിലെ മാതു ഇവിടെയുണ്ട്........

By ബിന്ദു.05 03 2019

imran-azhar

 

 

90 കളിൽ മലയാള സിനിമയിൽ തിളങ്ങിനിന്നിരുന്ന നടിയാണ് മാതു.അമരമെന്ന ഒരൊറ്റ സിനിമ മതി മാതുവെന്ന അഭിനേത്രിയെ ഓര്‍ക്കാന്‍.മമ്മൂട്ടിയുടെ സിനുമാജീവിതത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ അമരത്തില്‍ അദ്ദേഹത്തിന്‍രെ മകളായെത്തിയത് മാതുവായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കകെ സജീവമായിരുന്നു ഈ അഭിനേത്രി. വിവാഹത്തോടെ സിനിമയില്‍ നിന്നും ബൈ പറഞ്ഞ താരം വര്‍ഷങ്ങള്‍ നീണ്ട ഇടവേള അവസാനിപ്പിച്ച് സിനിമയിലേക്ക് തിരിച്ചെത്തുകയാണെന്നുള്ള വിവരം അടുത്തിടെ പുറത്തുവന്നിരുന്നു. അനിയന്‍ കുഞ്ഞും തന്നാലായത് എന്ന ചിത്രത്തിലൂടെയാണ് ഈ താരം തിരിച്ചുവരുന്നത്. രാജീവ് നാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അനിയന്‍ കുഞ്ഞും തന്നാലായത് .ഈ പത്തൊന്‍പത് വര്‍ഷം കടന്നുപോയത് അറിഞ്ഞേയില്ലെന്ന് പറയുകയാണ് മാതു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നീണ്ട ഇടവേളയെക്കുറിച്ച് മാതു മനസ് തുറന്നത്.

 

സമയം എന്ത് പെട്ടെന്നാണ് പോയത്. ഇത്രയും നാളുകളായെന്ന് വിശ്വസിക്കാനേ സാധിക്കുന്നില്ല. ഇന്നും ആളുകള്‍ എന്റെ അടുത്ത് വന്ന് അമരത്തിലെ മാതുവല്ലേ എന്ന് ചോദിക്കാറുണ്ട്. പലപ്പോഴും തമാശയ്ക്ക് ഞാന്‍ പറയും, അല്ല, ഞാന്‍ മാതുവിന്റെ സഹോദരിയാണെന്ന്. അപ്പോള്‍ തന്നെ അവര്‍ പറയും ഈ ചിരി ഞങ്ങള്‍ക്ക് തിരിച്ചറിയാനാകും ഇത് മാതു തന്നെ ആണെന്ന്. അനിയന്‍കുഞ്ഞും തന്നലായതിന്റെ സെറ്റില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ എന്നോട് തന്നെ ചോദിക്കുമായിരുന്നു എന്തിനാണ് ഞാന്‍ മാറി നിന്നത്, സിനിമകള്‍ ചെയ്യാമായിരുന്നില്ലേ എന്ന്. അപ്പോഴാണ് എനിക്ക് മലയാള സിനിമകള്‍ മിസ് ചെയ്യുന്നുണ്ടായിരുന്നെന്ന് മനസിലായത്. സിനിമകള്‍ ഇഷ്ടമായിരുന്നെങ്കിലും എന്റെ കുട്ടികള്‍ക്കും കുടുംബത്തിനും വേണ്ടി എനിക്ക് സമയം ചെലവഴിക്കണമായിരുന്നു. ധാരാളം അവസരങ്ങള്‍ വന്നിരുന്നു പക്ഷേ ആ സമയത്ത് കുടുംബത്തിനാണ് ഞാന്‍ പ്രാധാന്യം കൊടുത്തത്. ഇന്ന് എന്റെ കുട്ടികള്‍ മുതിര്‍ന്നിരിക്കുന്നു. മാതു പറയുന്നു.

OTHER SECTIONS