മീ ടൂ ക്യാമ്ബയിൻ : സഹപ്രവര്‍ത്തക ബലമായി ചുണ്ടില്‍ ചുംബിച്ചുവെന്ന് കനീസ്

By BINDU PP .12 10 2018

imran-azhar

 

 

മീ ടൂ ക്യാമ്ബയിനിലൂടെ ലോകം മുഴുവൻ ചർച്ചയായി മാറുകയാണ്. നിരവധി നടി നടന്മാരാണ് തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുന്നത്. ഇത് വലിയൊരു മാറ്റത്തിന് കാരണമാകുമെന്ന് സിനിമ ലോകം ഒത്തൊരുമിച്ച് പറയും.ചില ആരോപണങ്ങളിൽ കേസ് എടുക്കുകയും ചെയ്തു. സാമൂഹ്യ മാധ്യമങ്ങളിൽ ഇത്തരത്തിൽ നിരവധിപേരാണ് തുറന്നു പറയുന്നത്. ഇപ്പോൾ ഇതാ വ്യത്യസ്തമായൊരു മീ ടൂ ആരോപണവുമായി നടി കനീസ് സൂര്‍ക്ക രംഗത്ത് വന്നിരിക്കുന്നത്. സഹപ്രവര്‍ത്തകയായ അതിഥി മിത്തല്‍ 2016ല്‍ ഒരു സ്റ്റേജ് ഷോ നടക്കുന്നതിനിടെ ബലമായി ചുണ്ടില്‍ ചുംബിച്ചുവെന്നാണ് കനീസ് സൂര്‍ക്കയുടെ ആരോപണം.

 

രണ്ട് വര്‍ഷം മുമ്ബ് ഒരു ഹാസ്യപരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു സംഭവം. നൂറുകണക്കിന് ആളുകള്‍ നിറഞ്ഞ സദസനി മുന്നില്‍ വച്ചായിരുന്നു അത്. അതിഥിയുടെ പ്രതികരണത്തില്‍ താന്‍ ആകെ ഞെട്ടിത്തരിച്ചു പോയെന്നും പക്ഷെ ഓരോ വ്യക്തിക്കും അതിരുകളുണ്ടെന്നും അതിഥി കൂട്ടിച്ചേര്‍ത്തു.നിരവധി പ്രമുഖരാണ് മീ ടൂ കാമ്ബയിന്റെ ഭാഗമായി ലൈംഗിക പീഡനാരോപണം ഉന്നയിച്ച്‌ രംഗത്തെത്തുന്നത്. നാന പടേക്കര്‍ക്കെതിരെ തനുശ്രീ ദത്ത ലൈംഗികാരോപണവുമായി രംഗത്ത് വന്നതിന് ശേഷമാണ് ഇന്ത്യന്‍ സിനിമയിലും മീ ടൂ തരംഗമായത്.

OTHER SECTIONS