മീ ടൂവില്‍ ആദ്യ കേസ്: നാനാ പടേക്കർക്കെതിരെ കേസെടുത്തു

By BINDU PP .11 10 2018

imran-azhar

 

 

 

മുംബൈ: മീ ടൂ ക്യാമ്പയിനിൽ നടി തനുശ്രീ ദത്ത നടൻ നാനാ പടേക്കർക്കെതിരെ ഉയർത്തി കാണിച്ച ആരോപണങ്ങൾക്ക് ഒടുവിൽ നാനാ പടേക്കർക്കെതിരെ കേസെടുത്തു. അദ്ദേഹത്തിനെതിരെ നിരവധി പരാതികളാണ് ബോളിവുഡിൽ നിന്ന് ഉയർന്നു വരുന്നത്. 2008ല്‍ ഹോണ്‍ ഓകെ പ്ലീസ് എന്ന ചിത്രത്തിന്റെ ഗാനചിത്രീകരണ വേളയിൽ നാനാ പടേക്കർ മോശമായി പെരുമാറി എന്നാണ് തനുശ്രീയുടെ ആരോപണം. ഐ.പി.സി സെക്ഷന്‍ 354, 509 പ്രകാരമാണ് മുംബൈ പോലീസ് കേസെടുത്തത്. തനുശ്രീയുടെ പരാതിയിൽ എന്ത് നടപടിയാണ് കൈക്കൊണ്ടത് എന്ന് വനിതാ കമ്മീഷൻ ചോദിച്ചിരുന്നു. ഇതിന് ശേഷമാണ് കേസെടുത്തത്.

 


വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നാന പടേക്കര്‍ രംഗത്തെത്തിയിരുന്നു. നൂറോളം പേരുടെ മുന്നില്‍ വെച്ച താൻ എന്ത് പീഡനം നടത്താനാണ്, ഇവര്‍ക്ക് താൻ എന്ത് മറുപടിയാണ് കൊടുക്കേണ്ടതെന്ന് അദ്ദേഹം ചോദിച്ചിരുന്നു . ഇതിനെ കുറിച്ച്‌ കൂടുതല്‍ സംസാരിക്കുന്നത് വെറുതേയാണ്. ഇതിനെ നിയമപരമായി നേരിടാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു . തൊഴില്‍ ചെയ്യും ആളുകള്‍ എന്ത് വേണമെങ്കിലും പറയട്ടെ നാന പടേക്കര്‍ പറഞ്ഞിരുന്നു. ഇന്ത്യയില്‍ മീ ടൂ കാമ്പെയ്‌നിംഗ് ആരംഭിച്ചത്. മീ ടൂവിനെ പിന്തുടര്‍ന്ന് രാജ്യത്ത് രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ കേസാണ് ഇത്.പടേക്കറിനെ കൂടാതെ നൃത്തസംവിധായകന്‍ ഗണേഷ് ആചാര്യ, സംവിധായകന്‍ രാകേഷ് സാരംഗ്, നിര്‍മ്മാതാവ് സമീ സിദ്ദിഖി എന്നിവര്‍ക്കെതിരെയാണ് ലൈംഗിക പീഡനം, സ്ത്രീകള്‍ക്കെതിരായ അസഭ്യമായ പെരുമാറ്റം എന്നീ കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്നത്.

 

OTHER SECTIONS