'മി ടൂ': ഇവിടെ വ്യഭിചരിക്കാത്തവരായി ആരുണ്ട്? അലൻസിയറിന്റെ ചോദ്യങ്ങൾ വിവാദമാകുന്നു

By Sooraj Surendran.23 10 2018

imran-azhar

 

 

മി ടൂ വിവാദത്തിൽപ്പെട്ട നടൻ അലൻസിയറിന്റെ ചോദ്യങ്ങൾ വിവാദമാകുന്നു. നടി ദിവ്യഗോപിനാഥാണ് അലൻസിയറിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. അലൻസിയറുമായി ഒരു ചിത്രത്തിൽ അഭിനയിക്കേണ്ടി വന്നെന്നും, ഈ സമയത്താണ് അലൻസിയർ തന്നോട് മോശമായി പെരുമാറിയതെന്നാണ് ദിവ്യയുടെ വെളിപ്പെടുത്തൽ ഫേസ്ബുക്ക് ലൈവിലൂടെയാണ് ദിവ്യ പ്രതികരിച്ചിരുന്നത്. ഇതേ തുടർന്ന് നിരവധി പേരാണ് അലൻസിയറിനെതിരെ ആരോപണങ്ങളുമായി രംഗത്ത് വന്നത്. ഇവിടെ വ്യഭിചരിക്കാത്തവര്‍ ആയി ആരുണ്ട്? ബിഷപ് പീഡിപ്പിക്കുന്നത് വലിയ പ്രശ്നമൊന്നുമല്ലേ? കുമ്ബസാര രഹസ്യം പുറത്തുപോകുന്നത് പ്രശ്നമല്ലേ? നിങ്ങളൊക്കെ സ്വന്തം ഭാര്യയില്‍ മാത്രമാണോ രമിച്ച്‌ കഴിയുന്നത്? എന്നായിരുന്നു ഇതിനെതിരെ അലൻസിയറിന്റെ മറുപടി. പ്രമുഖ ചാനലിലെ അഭിമുഖത്തിലാണ് അലൻസിയറിന്റെ വിവാദപരാമർശങ്ങൾ. സംഭവം വിവാദമായിരിക്കുകയാണ്.

OTHER SECTIONS