ഇളയച്ഛന്റെ പുതിയ ചിത്രത്തിന്റെ പൂജ; ഇടവേളയ്ക്ക് ശേഷം ക്യാമറയ്ക്ക് മുന്നില്‍ മീനാക്ഷി

By mathew.15 07 2019

imran-azhar


ദിലീപ് നിര്‍മ്മിച്ച് സഹോദരന്‍ അനൂപ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ എറണാകുളം അഞ്ചുമന ക്ഷേത്രത്തില്‍ നടന്നു. ഇന്ന് രാവിലെയായിരുന്നു പൂജാ ചടങ്ങുകള്‍ നടന്നത്. നിര്‍മ്മാതാവ് രഞ്ജിത്ത്, ധര്‍മജന്‍ ബോള്‍ഗാട്ടി, നടന്‍ വിനീത് കുമാര്‍ തുടങ്ങിയ നിരവധിപ്പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

https://youtu.be/2LBWpTy0hTo


ഇളയച്ഛന്റെ ആദ്യ ചിത്രത്തിന്റെ പൂജയ്ക്കായി ചെന്നൈയില്‍ എംബിബിഎസിന് പഠിക്കുന്ന മീനാക്ഷിയും എത്തിയിരുന്നു. നാളുകള്‍ക്ക് ശേഷമാണ് മീനാക്ഷി ക്യമാറയ്ക്ക് മുന്നിലെത്തുന്നത്. പൂജാ സമയത്ത് അച്ഛനും ചെറിയച്ഛനുമിടയിലായി പുഞ്ചിരി തൂകി നില്‍ക്കുന്ന മീനാക്ഷിയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മീനാക്ഷി കൂടുതല്‍ സുന്ദരിയായെന്നാണ് വീഡിയോ കണ്ടവര്‍ പറയുന്നത്.

നമിത പ്രമോദിനൊപ്പമുള്ള മീനാക്ഷിയുടെ ചിത്രം അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. മുഖം മറച്ചുകൊണ്ടാണ് മീനാക്ഷി ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. കൂടെ നാദിര്‍ഷയുടെ മകളും ഉണ്ടായിരുന്നു. മീനൂട്ടി തന്റെ അടുത്ത സുഹൃത്താണെന്നും തങ്ങള്‍ മിക്കപ്പോഴും വിളിക്കാറുണ്ടെന്നും നമിത പറഞ്ഞിരുന്നു.

OTHER SECTIONS