വസ്ത്രധാരണത്തിന്റെ പേരില്‍ മീര നന്ദനു നേരെ വീണ്ടും സൈബര്‍ ആക്രമണം

By Neha C N.05 09 2019

imran-azhar

 


സിനിമാ താരങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്കെതിരെ ചിലപ്പോളൊക്ക വിമര്‍ശനങ്ങളുണ്ടാകാറുണ്ട്. ഇതില്‍ ഭൂരിഭാഗം വിമര്‍ശനങ്ങളും അവരുടെ വസ്ത്രധാരണ രീതിയെ കുറിച്ചാകും. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന് സൈബര്‍ ആക്രമണത്തിന് ഇരയായിരിക്കുകയാണ് നടി മീര നന്ദന്‍.

 

മീര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പുതിയ ചിത്രമാണ് ചിലരെ ചൊടിപ്പിച്ചത്. വസ്ത്രത്തിനു നീളം കുറഞ്ഞു, നടി പാന്റ ്‌സ് ധരിക്കാന്‍ മറന്നോ എന്നൊക്കെയാണ് മീരയുടെ ചിത്രത്തിന് താഴെ വന്ന കമന്റ്.


ന്യൂയോര്‍ക്കിലെ ഗാര്‍ഡന്‍ സിറ്റിയില്‍ നിന്നുള്ള ചിത്രമാണ് മീര പങ്കുവച്ചിരിക്കുന്നത്. 'നിങ്ങള്‍ ഹാപ്പിയല്ലേ ? നിങ്ങള്‍ നിങ്ങളെത്തന്നെ ഒരു പ്രണയിച്ചു നോക്കൂ' എന്ന തലക്കെട്ടോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തേയും മീരയ്ക്കു നേരെ ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആ സമയത്ത് ചുട്ടമറുപടിയുമായി താരം രംഗത്തെത്തുകയും ചെയ്തിരുന്നു.

 


സിനിമാ ലോകത്തു നിന്നും വിട്ടു നില്‍ക്കുന്ന താരം ഇപ്പോള്‍ തദുബായില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ്.

 

OTHER SECTIONS