തരംഗമായി തിരുവനന്തപുരത്തിന്റെ മീശ

By online desk .17 01 2020

imran-azhar

 

തിരുവനന്തപുരം: വെബ് സീരീസുകള്‍ക്ക് വലിയ പ്രേക്ഷക പിന്തുണ നേടുന്ന കാലമാണിത്. മാധ്യമ പ്രവര്‍ത്തകരായ രാജീവന്‍ ഫ്രാന്‍സിസ്, ദീപക് മോഹന്‍ എന്നിവര്‍ ചേര്‍ന്ന് സീറോ ബജറ്റ് എന്ന ആശയത്തില്‍ പ്രാവര്‍ത്തികമാക്കുന്ന മീശ എന്ന വെബ് സീരീസ് തരംഗമാകുന്നു.

 

തിരുവനന്തപുരത്താണ് മീശയുടെ പിറവി. പന്ത്രണ്ട് എപ്പിസോഡാണ് ആദ്യ മിനി സിനിമ സീരീസില്‍ മീശ ടീം ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. രാജീവന്‍ ഫ്രാന്‍സിസ് ഛായാഗ്രഹണവും എഡിറ്റിംഗും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന മീശയുടെ രചനയും ക്രിയേറ്റീവ് വിഭാഗവും കൈകാര്യം ചെയ്യുന്നത് ദീപക് മോഹന്‍ ആണ്. നാല് എപ്പിസോഡാണ് ഇതുവരെ റിലീസായത്.

 

ക്രിസ്തുമസ് കാലത്തെത്തിയ പുതിയ ഭാഗത്തിന് ഫേസ്ബുക്കില്‍ 50000 വ്യൂസ് കടന്നിട്ടുണ്ട്. ജോബി വിന്‍സെന്റ്, റോയ് റൊമാന്‍സ് , വിജിത് കുമാര്‍ , സുനില്‍ അഞ്ചാലി, കിരണ്‍ മോഹിത്, പ്രശോഭ് രവി, റെഹാന്‍ എന്നീ പുതുമുഖങ്ങളാണ് മീശയിലെ പ്രധാന അഭിനേതാക്കള്‍.

 

OTHER SECTIONS