By Online Desk.08 04 2021
ഉണ്ണി മുകുന്ദനും അഞ്ജു കുര്യനും മുഖ്യ വേഷങ്ങളിലെത്തുന്ന മേപ്പടിയാനിലെ "കണ്ണില്‍ മിന്നും" എന്ന ഗാനം പുറത്ത്. ഉണ്ണി മുകുന്ദന്റെ നിര്‍മ്മാണ സംരംഭമായ യു.എം.എഫ്.ന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.
വിഷ്ണു മോഹന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിഷ്ണു തന്നെയാണ് ചിത്രത്തിനായി തിരക്കഥയൊരുക്കിയിരിക്കുന്നത്. സൈജു കുറുപ്പ്, അജു വര്‍ഗീസ്, കോട്ടയം രമേശ്, ഇന്ദ്രന്‍സ്, നിഷ സാരംഗ്, കുണ്ടറ ജോണി, കലാഭവന്‍ ഷാജോണ്‍, മേജര്‍ രവി, ശ്രീജിത്ത് രവി, ശങ്കര്‍ രാമകൃഷ്ണന്, അപര്‍ണ ജനാര്ദനന്, പോളി വല്സന് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യുഎംഎഫിന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണ് ഫാമിലി എന്റര്‍ടെയ്നറായ മേപ്പടിയാന്.