അഭിപ്രായ വ്യത്യാസങ്ങള്‍ മറികടക്കുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടു; വിവാഹ മോചനത്തിനൊരുങ്ങി മിയ ഖലീഫ

By mathew.27 07 2021

imran-azhar

 

 


മുന്‍ പോണ്‍ സിനിമാ താരവും മോഡലുമായ മിയ ഖലീഫ വിവാഹ മോചനത്തിനൊരുങ്ങുന്നു. മിയ ഖലീഫ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇത് സംബന്ധിച്ച സ്ഥിരീകരണം നടത്തിയത്. 2019ലായിരുന്നു സ്വീഡിഷ് ഷെഫ് ആയ റോബന്‍ട്ട് സാന്‍ഡ്‌ബെര്‍ഗുമായുള്ള മിയയുടെ വിവാഹം.

ഒരു വര്‍ഷത്തോളമായി തങ്ങളുടെ വിവാഹബന്ധം കൂട്ടിയോജിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാല്‍ അഭിപ്രായ വ്യത്യാസങ്ങള്‍ മറികടക്കുന്നതില്‍ തങ്ങള്‍ പരാജയപ്പെട്ടുവെന്നും മിയ ഖലീഫ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.


തങ്ങള്‍ എല്ലായ്പ്പോഴും പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്നും പരിഹരിക്കാനാകാത്ത പല തരത്തിലുള്ള വ്യത്യാസങ്ങള്‍ കാരണമാണ് തങ്ങള്‍ വേര്‍പിരിയുന്നതെന്നും മിയ ഖലീഫ അറിയിച്ചു. രണ്ട് ജീവിതം ആരംഭിക്കുകയാണെങ്കിലും കുടുംബം, സുഹൃത്തുക്കള്‍ എന്നിവ വഴി തങ്ങള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും മിയ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.


ഐ.എസ് ഭീഷണിയെ തുടര്‍ന്നാണ് മിയ പോണ്‍ രംഗത്തു നിന്നും പിന്‍വാങ്ങിയത്. പോണ്‍ സിനിമകളില്‍ അഭിനയിച്ചതില്‍ തനിക്ക് കുറ്റബോധമുള്ളതായും മിയ വെളിപ്പെടുത്തിയിരുന്നു.

 

OTHER SECTIONS