60 @ മൈക്കിള്‍ ജാക്സണ്‍

By Sarath Surendran.29 Aug, 2018

imran-azhar

 

 

ഇതിഹാസ പോപ്‍ ഗായകന്‍ മൈക്കിള്‍ ജാക്സണ്‍ ജീവിച്ചിരുന്നെങ്കില്‍ ഇന്ന് 60-ാം പിറന്നാള്‍ ആഘോഷിക്കുമായിരുന്നു. അമാനുഷികനായ ഡാന്‍സര്‍, അമേരിക്കന്‍ സംഗീതത്തിലെ കറുപ്പിനും വെളുപ്പിനും ഇടയില്‍ ജീവിച്ച കലാകാരനാണ്  മൈക്കിള്‍ ജാക്സണ്‍.

 

1958 ഓഗസ്റ്റ് 29 അമേരിക്കയിലെ ഇന്‍ഡ്യാന സംസ്ഥാനത്തെ ഗാരിയിലായിരുന്നു 'കിങ് ഓഫ് പോപ്' എന്ന് അമേരിക്കന്‍ സംഗീതലോകം വിശേഷിപ്പിക്കുന്ന മൈക്കിള്‍ ജാക്സൻ ജനിച്ചത്.

 

2009 ജൂണ്‍ 25ന് അമ്പതാം വയസില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ലോസ് ആഞ്ചലീസ് നഗരത്തിലെ യുസിഎല്‍എ മെഡിക്കല്‍ കോളേജില്‍വച്ച് മൈക്കിള്‍ ജാക്സണ്‍ മരണപ്പെട്ടുവെന്ന വാര്‍ത്ത ലോകം ഒരു ഞെട്ടലോടെയായിരുന്നു കണ്ടത്.

 

എന്നും ഹിറ്റ് പാട്ടുകളുടെ പട്ടികയായ ബില്‍ബോര്‍ഡ്‍ ഹോട്ട് 100 ഒന്നാമതായിരുന്നു ത്രില്ലര്‍. ത്രില്ലറിന് മുന്‍പ് റോക്ക് ഗിറ്റാര്‍ മറ്റ് സംഗീത ശാഖകളായ സോള്‍, ആന്‍ ന്‍ ബി, ഡിസ്‍കോ സഹകരിച്ചിരുന്നില്ല. അമേരിക്കന്‍ സംഗീതത്തിലെ വെള്ളക്കാരുടെ കുത്തകയിടമായിരുന്ന എംടിവിയില്‍ പ്രത്യക്ഷപ്പെട്ട കറുത്ത സൂപ്പര്‍സ്റ്റാര്‍ ആയിരുന്നു മൈക്കിള്‍ ജാക്സന്‍. മരിച്ച് കഴിഞ്ഞിട്ടും ലോകത്തില്‍ ഏറ്റവും അധികം പണം സമ്പാദിക്കുന്ന താരമാണ് മൈക്കിള്‍ ജാക്സണ്‍.