ഇടി 'മിന്നല്‍' ആകാന്‍ അച്ചായന്‍; മിന്നല്‍ മുരളിയുടെ ഷൂട്ടിംഗ് ആരംഭിച്ചു

By online desk .23 12 2019

imran-azhar

 

 

ടൊവിനോ തോമസും ബേസില്‍ ജോസഫും ഒന്നിക്കുന്ന ചിത്രം മിന്നല്‍ മുരളിക്ക് തുടക്കം. ഗോദ എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ഇത്. ഒരു നാടന്‍ സൂപ്പര്‍ ഹീറോയുടെ കഥ പറയുന്ന ചിത്രമാണ് മിന്നല്‍ മുരളി. ഷൂട്ടിംഗിന് തുടക്കമായ വിവരം സംവിധായകന്‍ ബേസില്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രേക്ഷകരെ അറിയിച്ചത്. നാല് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നതെന്നും മുന്‍പത്തെ സിനിമകളെ അപേക്ഷിച്ച് ഇത് കുറച്ചുകൂടി വലിയ ഒരു സിനിമയാണെന്നും ഒരുപാട് ദിവസങ്ങള്‍ നീണ്ട് നില്‍ക്കുന്ന ഒരു വലിയ യുദ്ധത്തിനുള്ള പടപ്പുറപ്പാടാണ് ഇതെന്നുമാണ് ബേസില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

 

സോഫിയ പോളാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന് സ്റ്റണ്ട് ഒരുക്കുന്നത് ഹോളിവുഡ് ആക്ഷന്‍ ഡയറക്ടറായ വ്‌ളാഡ് റിംബര്‍ഗാണ് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. മിന്നല്‍ മുരളിയുടെ സെറ്റില്‍ അദ്ദേഹം ആര്‍ട്ടിസ്റ്റുകളെ പരിശീലിപ്പിക്കുന്ന വീഡിയോ അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വച്ചിരുന്നു. എന്തായാലും ഗോദയേക്കാള്‍ വലിയ വേദിയാണ് ഒരുങ്ങുന്നതെന്ന് സംവിധായകന്‍ തന്നെ ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തിയപ്പോള്‍ ആരാധകരും വലിയ പ്രതീക്ഷയിലാണ് ഇടിമിന്നല്‍ പോലെ മലയാളത്തിന്റെ അച്ചായനെത്തുന്നതും കാത്ത്.

 

OTHER SECTIONS