കൊറോണ: മിസ് ഇംഗ്ലണ്ട് ഭാഷാ മുഖര്‍ജി ഡോക്ടറായി വീണ്ടും ജോലിയില്‍ പ്രവേശിച്ചു

By Sooraj Surendran.08 04 2020

imran-azhar

 

 

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മിസ് ഇംഗ്ലണ്ട് 2019 ഭാഷാ മുഖര്‍ജി വീണ്ടും ഡോക്ടറായി ജോലിയിൽ പ്രവേശിച്ചു. ഡോക്ടറായി പ്രവർത്തിക്കേണ്ട മികച്ച സമയം ഇതാണെന്നും, താന്‍ മുമ്പ് ജോലി ചെയ്ത ബോസ്റ്റണിലെ പില്‍ഗ്രിം ആശുപത്രിയില്‍ അവിടുത്തെ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് ജോലിയിൽ തിരികെ പ്രവേശിക്കുകയായിരുന്നുവെന്നും ഭാഷാ മുഖര്‍ജി പറഞ്ഞു. മിസ് ഇംഗ്ലണ്ട് ആയിരിക്കാനും ആവശ്യമുള്ള സമയത്ത് ഇംഗ്ലണ്ടിനെ സഹായിക്കാനും തനിക്കറിയാമെന്നും അവർ പ്രതികരിച്ചു. കൊൽക്കത്ത സ്വദേശിയായ ഭാഷയ്ക്ക് കഴിഞ്ഞ വർഷമാണ് മിസ് ഇംഗ്ലണ്ട് പട്ടം ലഭിക്കുന്നത്. വിജയകിരീടം ചൂടിയ ഭാഷ ആതുര സേവന രംഗത്തോട് താത്കാലികമായി വിടപറഞ്ഞ് കാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധചെലുത്തുകയായിരുന്നു.

 

OTHER SECTIONS