നീലച്ചിത്ര അഭിനയം നിര്‍ത്തി മിയാ ഖലീഫ

By Abhirami Sajikumar.01 Mar, 2018

imran-azhar

മുസ്ലീം പോണ്‍സ്റ്റാര്‍ എന്ന പേരിലായിരുന്നു മിയ ഏറെ സ്വീകാര്യത നേടിയത്. അതിനാല്‍ തന്നെ നിരവധി മുസ്ലീം സംഘടകളില്‍ നിന്നും മിയയ്‌ക്കെതിരെ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. അതോടൊപ്പം ഐഎസ്‌ഐഎസിന്റെ വധ ഭീഷണിയും മിയയ്ക്കുനേരെയുണ്ടായിരുന്നു.

അഭിനയം നിര്‍ത്താനുള്ള പ്രധാന കാരണമായി മിയ വെളിപ്പെടുത്തുന്നത് ഇങ്ങനെ 'ജീവിച്ചിരിക്കണമെന്ന് ആഗ്രഹമുണ്ട്. എന്നതിനാല്‍ അഭിനയം നിര്‍ത്തുന്നു'. സൈക്ലിംഗ് താരം ലാന്‍സ് ആംസ്‌ട്രോങ്ങിന്റെ പോഡ് കാസ്റ്റിലാണ് മിയ അഭിനയം നിര്‍ത്തിയതിലെ കാരണം വ്യക്തമാക്കിയത്.

ലെബനീസ് സ്വദേശിയായ മിയ പത്താം വയസിലാണ് കുടുംബത്തോടൊപ്പം അമേരിക്കയിലെത്തിയത്. പിന്നീട് മയാമിയിലേക്ക് താമസം മാറുകയായിരുന്നു. ഇരുപത്തിയഞ്ചുകാരിയായ മിയയാണ് പോണ്‍ഹബ്ബ് വെബ് സൈറ്റിന്റെ റേറ്റിംഗ് പ്രകാരം ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഒരുവര്‍ഷം മുമ്പാണ് മിയയ്ക്ക് ഐഎസിന്റെ ഭീഷണിയുയര്‍ന്നത്. 21ാം വയസിലാണ് മിയ പോണ്‍ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ തുടങ്ങിയത്.

OTHER SECTIONS