മോഹന്‍ലാല്‍ മെട്രോമാനാകുന്നു ?

By praveen prasannan.06 Feb, 2018

imran-azhar

മോഹന്‍ലാല്‍ മെട്രോമാന്‍ ശ്രീധരന്‍റെ വേഷം അവതരിപ്പിക്കുന്നു ? അറബിക്കടലിന്‍റെ റാണി എന്ന ചിത്രത്തിലാണിത്.

അനൂപ് മേനോന്‍, റിമ കല്ലിംഗല്‍ എന്നിവരും പ്രധാനവേഷങ്ങളിലുണ്ട്. എം പത്മകുമാറും തിരക്കഥ രചനയില്‍ നിന്നും സംവിധാന രംഗത്തേക്ക് വന്ന സുരേഷ്ബാബും ചേര്‍ന്നാണ് സംവിധാനം.

എന്നാല്‍ മോഹന്‍ലാല്‍ ചിത്രത്തില്‍ ഉണ്ടാകുമോ എന്ന് തീര്‍ച്ചയായിട്ടില്ലെന്നാണ് സുരേഷ് ബാബു പറഞ്ഞത്. ടെക്സ്റ്റൈല്‍സില്‍ ജോലി ചെയ്യുന്ന ലതിക എന്ന യുവതിയുടെ ജീവിതമാണ് സിനിമയിലൂടെ ഇതള്‍ വിരിയുന്നത്.

തൃപ്പൂണിത്തുറയില്‍ താമസിക്കുന്ന ലതികയ്ക്ക് മെട്രോ ജോലികള്‍ കാരണം വീട് വിട്ട് ആലുവയിലേക്ക് താമസം മാറ്റേണ്ടി വരുന്നു. ഇ ശ്രീധരന്‍റെ പേര് ചിത്രത്തില്‍ പരാമര്‍ശിക്കുന്നില്ല. എന്നാല്‍ ഇ മാധവനനെന്നാകും കഥാപാത്രം അറിയപ്പെടുന്നത്.