കണ്ണനെ കാണാൻ മോഹൻലാൽ ഗുരുവായൂരിൽ

By Sooraj Surendran .09 06 2019

imran-azhar

 

 

ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടി മോഹൻലാൽ ഗുരുവായൂരിൽ. ഞായറാഴ്ച പുലർച്ചയോടെയാണ് മോഹൻലാൽ ക്ഷേത്ര ദർശനം നടത്തിയത്. കസവ് മുണ്ടും, മേൽമുണ്ടും പുതച്ച് നിൽക്കുന്ന ചിത്രം മോഹൻലാൽ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെക്കുകയായിരുന്നു.

'ഇട്ടിമാണി മെയ്ഡ് ഇൻ ചൈന' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് താരം. ഇട്ടിമാണിക്ക് ശേഷം വമ്പൻ പ്രോജക്ടുകളാണ് മോഹൻലാലിനെ കാത്തിരിക്കുന്നത്. ലോകമെമ്പാടുമുള്ള സിനിമ ആരാധകരുടെ ആരാധനാപാത്രമാണ് മോഹൻലാൽ. ലൂസിഫർ എന്ന ചിത്രത്തിന്റെ തകർക്കാനാകാത്ത വിജയത്തിന്റെ ഇരുന്നൂറുമേനി നിറവിലാണ് ഇപ്പോൾ ഈ താരരാജാവ്. ഏത് കഥാപാത്രത്തെയും തന്മയത്വത്തോടുകൂടി പ്രേക്ഷകന് മുന്നിലെത്തിക്കാനുള്ള അഭിനയപാഠവമാണ് മോഹൻലാലിനെ മറ്റ് നടന്മാരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസ്' എന്ന ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ.

OTHER SECTIONS