'മോഹൻലാലിനൊപ്പം അഭിനയിക്കുന്നത് ജീവിതത്തിലൊരിക്കൽ മാത്രം ലഭിക്കുന്ന സുവർണാവസരം': അർബാസ് ഖാൻ

By Sooraj Surendran .17 07 2019

imran-azhar

 

 

മോഹൻലാൽ-സിദ്ധിഖ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതു ചിത്രമാണ് 'ബിഗ് ബ്രദർ'. എഴുപുന്നയിൽ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്. ബോളിവുഡ് താരം സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാൻ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് 'ബിഗ് ബ്രദറിന്'. ജൂലൈ അവസാനത്തോടെ അർബാസ് ഖാൻ ജോയിൻ ചെയ്യും. മോഹൻലാലിനൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് അർബാസ് ഖാൻ. മോഹൻലാലിനൊപ്പം അഭിനയിക്കുന്നത് ജീവിതത്തിലൊരിക്കൽ മാത്രം ലഭിക്കുന്ന സുവർണാവസരമാണെന്നും, താൻ വളരെ ആവേശത്തിലാണെന്നും അർബാസ് ഖാൻ പറഞ്ഞു.

 

വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷര്‍ജാനോ ഖാലിദ് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. റെജീന കസാന്‍ഡ്ര, സത്‌നാ ടൈറ്റസ്, മിർണാ മേനോൻ. എസ് ടാക്കീസ്, വൈശാഖ സിനിമ, ഷാ മാന്‍ ഇന്റര്‍നാഷണല്‍ എന്നീ ബാനറുകള്‍ സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾ ജെന്‍സോ ജോസും വൈശാഖ രാജനും ഷാജിയും മനു ന്യൂയോര്‍ക്കുമാണ്. ആരാധകർ വളരെ ആവേശത്തോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.

OTHER SECTIONS