തലയെടുപ്പോടെ ലാലേട്ടന്റെ ലാൻഡ് ക്രൂയിസർ

By Sooraj Surendran.19 07 2019

imran-azhar

 

 

'രാജാവിന്റെ മകൻ' എന്ന ഹിറ്റ് ചിത്രത്തിലെ 'മൈ ഫോൺ നമ്പർ എസ് 2255' എന്ന ഡയലോഗ് പറയാത്ത ഒരു മോഹൻലാൽ ആരാധകനും ഉണ്ടാകില്ല. 2255ഉം, വിൻസെന്റ് ഗോമസും, ലാലേട്ടനും ആരാധകർക്കിടയിൽ താരം തന്നെയാണ്. എന്നാൽ ഇപ്പോഴിതാ മറ്റൊരു 2255 ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കുകയാണ്. ലാലേട്ടന്റെ സഹയാത്രികൻ ലാൻഡ് ക്രൂയിസറാണ് ആരാധകർക്കിടയിൽ ഇപ്പോൾ താരം. KL 07 CJ 2255 എന്ന നമ്പരാണ് ലാലേട്ടന്റെ ലാൻഡ് ക്രൂയിസറിന്. ഫേസ്ബുക്ക്, ടിക് ടോക്, ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയകളിൽ ലാൻഡ് ക്രൂയിസർ നിറഞ്ഞാടുകയാണ്. ഒന്നരക്കോടിയോളം രൂപയാണ് ഈ ലാൻഡ് ക്രൂയിസറിന്റെ വില.

OTHER SECTIONS