'എങ്കിൽ എന്നോടു പറ'; പിആർഡി ട്രോൾ ഷെയർ ചെയ്ത് മോഹൻലാൽ

By Sarath Surendran.10 Sep, 2018

imran-azhar

 

 

തിരുവനന്തപുരം: ലാലേട്ടനും ട്രോളി.., തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫിസ് പുറത്തിറക്കിയ ട്രോൾ പ്രചാരണത്തിൽ മഹാനടൻ മോഹൻലാലും എലിപ്പനിക്കെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി. 


തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പ് തയാറാക്കിയ ട്രോളാണ് മോഹൻലാൽ തന്റെ സ്വന്തം ഫെയ്സ്ബുക് പേജിൽ ഷെയർ ചെയ്തത്.

 

">

 

'എങ്കിൽ എന്നോടു പറ ഐ ലവ്യൂന്ന്..' എന്ന് വന്ദനം സിനിമയിൽ മോഹൻലാൽ നായികയോടു പറയുന്ന സംഭാഷണത്തെ മാറ്റി 'എങ്കിൽ എന്നോടു പറ എലിപ്പനിക്കുള്ള ഡോക്സിസൈക്ലിൻ കഴിച്ചൂന്ന്' എന്നാക്കി എലിപ്പനി ബോധവത്കരണത്തിനായി ഒരുക്കിയ ട്രോളാണു മോഹൻലാൽ ഷെയർ ചെയ്തത്.

 

മൂവായിരത്തിലേറെ ആരാധകരാണു മോഹൻലാലിന്റെ ഫെയ്സ്ബുക് പേജിലൂടെ പിആർഡിയുടെ ബോധവത്കരണ ട്രോൾ ഷെയർ ചെയ്യുന്നത്.

 

 

 

OTHER SECTIONS