ലാലേട്ടന്റെ കൈക്ക് ശസ്ത്രക്രിയ; ഡോക്ടർക്ക് നന്ദി പറഞ്ഞ് താരം

By Sooraj Surendran .21 12 2019

imran-azhar

 

 

മോഹൻലാലിൻറെ കൈക്ക് ശസ്ത്രക്രിയ നടത്തി. കൈക്ക് ഉണ്ടായ പരിക്കിനെ തുടർന്ന് ദുബായില്‍ ബുര്‍ജീല്‍ ആശുപത്രിയില്‍ വെച്ചാണ് ശസ്ത്രക്രിയ നടന്നത്. നേരത്തെ താരം പങ്കെടുത്ത പരിപാടിയിൽ കൈയിൽ ബാൻഡേജ് ചുറ്റിയാണ് എത്തിയിരുന്നത്. പ്രിയ താരത്തിന്റെ കൈക്ക് ഗുരുതരമായി അപകടം സംഭവിച്ചോ എന്ന സംശയത്തിലായിരുന്നു ആരാധകർ. ഇപ്പോഴിതാ ആരാധകരുടെ സംശയങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് പ്രിയ താരം. ഡോ. ഭുവനേശ്വര്‍ മചാനിയാണ് മോഹൻലാലിന് ശസ്ത്രക്രിയ നടത്തിയത്. ഡോക്ടറുമായുള്ള ചിത്രം മോഹൻലാലാണ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഡോ. ഭുവനേശ്വര്‍ മചാനിക്ക് നന്ദി അറിയിച്ചുകൊണ്ടാണ് മോഹൻലാൽ ചിത്രം പങ്കുവെച്ചത്. കൈക്ക് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിച്ചുകൊണ്ട് നിരവധിആരാധകരാണ് ചിത്രത്തിന് താഴെ കമന്റിട്ടിരിക്കുന്നത്.

 

OTHER SECTIONS