മോഹൻലാലിൻറെ ആദ്യ സൂപ്പർ ഹിറ്റ് രാജാവിന്റെ മകനല്ല, എതാണ് ആ ചിത്രം?

By Sooraj Surendran .14 08 2019

imran-azhar

 

 

മലയാളികളുടെ പ്രിയ താരം മോഹൻലാലിൻറെ ആദ്യ ഹിറ്റ് ചിത്രം 1986ൽ പുറത്തിറങ്ങിയ രാജാവിന്റെ മകനല്ല. പിന്നെ ഏതാണ് ആ ചിത്രമെന്നറിയണ്ടേ? മോഹൻലാൽ ഹീറോ ആയി അഭിനയിച്ച ആദ്യത്തെ സൂപ്പർഹിറ്റ് ശശികുമാർ സാർ സംവിധാനം ചെയ്‌ത പത്താമുദയം ആണ്. സംവിധായകൻ ശശികുമാറിനെ കുറിച്ചുള്ള ഓർമ്മകുറിപ്പിലാണ് ഡെന്നിസ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. രാജാവിന്റെ മകൻ റിലീസ് ചെയ്ത് 33 വർഷങ്ങൾ പിന്നിടുമ്പോഴും ചിത്രത്തിന് ആരാധകർക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. മോഹൻലാലിൻറെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായ ചിത്രമായിരുന്നു തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകൻ. ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ഡെന്നിസ് ജോസഫ് ആയിരുന്നു.

OTHER SECTIONS