മോഹൻലാലിൻറെ അടുത്ത ബ്രഹ്മാണ്ഡ ചിത്രം അണിയറയിൽ?

By online desk.12 11 2019

imran-azhar

വേണു കുന്നപ്പിള്ളി - മോഹൻ ലാൽ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ..

 

മാമാങ്കത്തിന്റെ നിർമ്മാതാവായ വേണു കുന്നപ്പിള്ളി സൂപ്പർ സ്റ്റാർ മോഹൻലാലിനെ നായകനാക്കി സിനിമ നിർമ്മിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ തന്നെയാകും നിർമ്മാണം.

 

പ്രാഥമിക ചർച്ചകൾ നടന്നു കഴിഞ്ഞതായാണ് വിവരങ്ങൾ പുറത്ത് വരുന്നത്. മോഹൻലാലിനൊപ്പം നിരവധി യുവ സൂപ്പർ താരങ്ങളും അണിനിരക്കുമെന്നാണ് സൂചന. മാമാങ്കം സിനിമയുടെ ഓഡിയോ ലോഞ്ചിൽ പല പ്രമുഖരും പങ്കെടുത്തിരുന്നു. ക്ലാസിക് സംവിധായകൻ ഹരിഹരൻ, ടൊവിനോ തോമസ് ,ലാൽ ജോസ് മുതലായ പ്രമുഖർ ചടങ്ങിനെത്തിയിരുന്നു. മാമാങ്കത്തിന്റെ വിതരണ കാര്യത്തിൽ വേണു കുന്നപ്പിള്ളിയെ ആന്റണി പെരുമ്പാവൂർ സഹായിച്ചതായും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

 

സോഷ്യൽ മീഡിയ വഴി മാമാങ്കം സിനിമയെ ഇകഴ്ത്തിക്കാണിക്കാൻ ശ്രമിച്ച തന്റെ ആരാധകരെ മോഹൻലാൽ ശാസിച്ചുവെന്നും മാമാങ്കം വൻ വിജയമാക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുവാനും നിർദ്ദേശം നൽകിയതോടെ അടുത്ത ബ്രഹ്മാണ്ഡ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

OTHER SECTIONS