കായംകുളം കൊച്ചുണ്ണിയില്‍ ലാലേട്ടനും

By praveen prasannan.12 Jan, 2018

imran-azhar

കായംകുളം കൊച്ചുണ്ണി ചിത്രീകരണം തുടങ്ങിയപ്പോള്‍ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. യുവനായകന്‍ നിവിന്‍ പോളി കൊച്ചുണ്ണിയുടെ വേഷത്തിലെത്തുന്ന ചിത്രം ഇപ്പോള്‍ മറ്റൊരു വാര്‍ത്തയിലൂടെ കൂടുതല്‍ ശ്രദ്ധ നേടുന്നു.

കായംകുളം കൊച്ചുണ്ണിയുടെ സുഹൃത്തായ ഇത്തിക്കര പക്കിയായി മോഹന്‍ലാല്‍ എത്തുന്നു എന്നാണ് ആ വലിയ വാര്‍ത്ത. ആദ്യമായാണ് നിവിന്‍ പോളിയും മോഹന്‍ലാലും ഒരുമിക്കുന്നത്.


കായംകുളം കൊച്ചുണ്ണിയെ കുറിച്ച് പറയുന്പോള്‍ ഇത്തിക്കര പക്കിയെ കുറിച്ച് പരാമര്‍ശിക്കാതിരിക്കാനാകില്ലെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്യൂസ് പറഞ്ഞു. അതിനാല്‍ തന്നെ മോഹന്‍ലാല്‍ പ്രധാന വേഷമാണ് ചെയ്യുന്നത്.


അഭിനയത്തില്‍ മോഹന്‍ലാലിന്‍റെ വൈഭവം പുറത്തെടുക്കാനാന്‍ കഴിയുന്ന വേഷമാണിതെന്നും റോഷന്‍ ആന്‍ഡ്യൂസ് പറഞ്ഞു. ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ മോഹന്‍ലാല്‍ അഭിനയിക്കാനെത്തുമെന്നാണ് കരുതുന്നത്. മംഗലാപുരം, ഗോവ, ശ്രീലങ്ക എന്നിവിടങ്ങളിലെ ചിത്രീകരണത്തിലാകും സൂപ്പര്‍താരം പങ്കാളിയാവുക.


വന്‍ മുതല്‍മുടക്കില്‍ ചിത്രീകരിക്കുന്ന കായംകുളം കൊച്ചുണ്ണിയില്‍ പ്രിയ ആനന്ദ്, സണ്ണി വെയിന്‍, പ്രിയങ്ക തിമ്മേഷ് , ബാബു ആന്‍റണി എന്നിവരും അഭിനയിക്കുന്നു.ഇതിയനകം 70 ദിവസത്തെ ചിത്രീകരണം കഴിഞ്ഞു. ഇനി 60 ദിവസം കൂടി ബാക്കിയുണ്ട്.


ബോബി സഞ്ജയ് ആണ് തിരക്കഥ രചിക്കുന്നത്.

OTHER SECTIONS