നരേന്ദ്ര മോദി ലുക്കിൽ മോഹൻലാൽ !!! അടിപൊളിയെന്ന് ആരാധകർ

By Online Desk .09 01 2019

imran-azhar

 

 

തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രത്തിന്റെ പടങ്ങൾ ക്യാമെറയിൽ പകർത്തിയ കെ വി ആനന്ദ് വീണ്ടും മോഹൻലാലിൻറെ പടം പകർത്തിയിരിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളിൽ ഇത് ഏറെ ചർച്ച ചെയ്യുന്നത് . പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത തരത്തിലുള്ള ചിത്രത്തിന്റെ ക്യാമറാമാൻ കെ വി ആനന്ദ് ആയിരുന്നു. വർഷങ്ങൾക്ക് ശേഷം മോഹൻലാലിന്റെ മുഖം ക്യാമറയിൽ പകർത്തി അദ്ദേഹം വീണ്ടും എത്തിയിരിക്കുകയാണ്.ഇത്തവണ മോഹൻലാലിന്റെ പുത്തൻ ലുക്കാണ് ആനന്ദിന്റെ ക്യാമറയിലൂടെ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. സൂര്യയും മോഹൻലാലും ഒന്നിച്ചെത്തുന്ന തമിഴ് ചിത്രം കാപ്പാൻ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് കെ വി ആനന്ദ് ആണ്. സിനിമയിൽ മോഹൻലാൽ പ്രധാനമന്ത്രിയായാണ് എത്തുന്നതെന്നാണ് സൂചന.

 നരേന്ദ്ര മോദിയുടെ ലുക്കിലാണ് സിനിമയിൽ മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്. ആ വേഷത്തിലുള്ള മോഹൻലാലിന്റെ ചിത്രമാണ് സംവിധായകനായ കെ വി ആനന്ദ് പകർത്തിയിരിക്കുകയാണ്. ചന്ദ്രകാന്ത് വർമ്മ എന്ന രാഷ്‌ട്രീയക്കാരനായാണ് മോഹൻലാൽ എത്തുന്നതെന്നും സൂചനകളുണ്ട്.എന്നാൽ ഈ ഫോട്ടോ കണ്ട് പ്രേക്ഷകർക്ക് അറിയേണ്ടത് മോദിയാകാൻ എന്തുകൊണ്ടും അനുയോജ്യം മോഹൻലാൽ തന്നെ അല്ലേ എന്നാണ്. ആ ലുക്ക് കണ്ടാൽ നരേന്ദ്ര മോദി തന്നെയാണെന്ന് അറിയാതെ ഒന്ന് ചിന്തിച്ച് പോകും എന്നും ചിലർ പറയുന്നു. മോദിയുടെ കഥയുമായി ചിത്രം അണിയറയിൽ ഒരുങ്ങുമ്പോഴാണ് ഇത്തരത്തിൽ മോഹൻലാലിന്റേയും ചിത്രം തരംഗമാകുന്നത്.

OTHER SECTIONS