'വരുന്നത് രാജാവാകുമ്പോൾ അത് രാജകീയമാകും'; വൈറലായി ലാലേട്ടന്റെ മാസ് എൻട്രി

By Sooraj Surendran.16 10 2020

imran-azhar

 

 

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2ന്റെ ചിത്രീകരണം തൊടുപുഴയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യ ഭാഗത്തിൽ തകർപ്പൻ ട്വിസ്റ്റുമായി കഥ അവസാനിപ്പിച്ച ജീത്തു രണ്ടാം ഭാഗത്തിൽ എന്ത് ട്വിസ്റ്റാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന തലപുകച്ചിലിലാണ് ആരാധകർ. ദൃശ്യം 2ന്റെ ലൊക്കേഷൻ ചിത്രങ്ങളും വിഡിയോകളും ഇതിനോടകം തന്നെ മലയാള സിനിമ ആസ്വാദകരും, ആരാധകരും ഒരുപോലെ നെഞ്ചേറ്റി കഴിഞ്ഞു. തൊടുപുഴയിലെ വീട്ടിലേക്ക് ടൊയോട്ട വെൽഫയറിൽ വന്നിറങ്ങി മാസ്കും ധരിച്ച് സ്ലോ മോഷനിൽ എത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. ബെന്നെറ്റ് എം വർഗീസ് ആണ് ദൃശ്യം പകർത്തിയത്. വി എസ് വിനായകിന്റെ എഡിറ്റിങ് കൂടിയായപ്പോൾ ആരാധകർ ഫ്ലാറ്റ്.

 

 

OTHER SECTIONS