By santhisenanhs.22 05 2022
മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം എലോണിന്റെ പുതിയ ടീസർ പുറത്തുവിട്ടു. മോഹൻലാലിന്റെ ജന്മദിനത്തിൽ താരത്തിന് പിറന്നാൾ സമ്മാനമായാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ടീസർ പുറത്തുവിട്ടത്. മോഹൻലാലാണ് ടീസർ സാമൂഹിക മാധ്യമങ്ങളിലൂടെ റിലീസ് ചെയ്തത്. യഥാർത്ഥ നായകന്മാർ എല്ലായിപ്പോഴും തനിച്ചാണ് എന്ന ഡയലോഗോടെ മോഹൻലാൽ മാത്രമാണ് ടീസറിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
12 വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസ് മോഹൻലാൽ ഒന്നിക്കുന്ന ചിത്രമാണ് എലോൺ. 2009ൽ റിലീസ് ചെയ്ത റെഡ് ചില്ലീസാണ് അവസാനമായി ഷാജി കൈലാസ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ആശിവാദ് സിനിമാസിന്റെ 30 മാത്തെ ചിത്രം കൂടിയാണ് എലോൺ.
ഷാജി കൈലാസിന്റെ സൗണ്ട് ഓഫ് ബൂട്ട്, ടൈം, മദിരാശി, ജിഞ്ചർ എന്നീ ചിത്രങ്ങളുടെ രചയ്താവായ രാജേഷ് ജയരാമനാണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗ് ഡോൺ മാക്സ് നിർവഹിക്കും. ആനന്ദ് രാജേന്ദ്രനാണ് ഡിസൈനർ. ഫോട്ടോഗ്രാഫി അനീഷ് ഉപാസനയാണ്. ഛായാഗ്രഹണം അഭിനന്ദ് രാമാനുജം നിർവഹിക്കും. സംഗീതം ജേക്സ് ബിജോയ്.