കാമറക്കു പിന്നില്‍ മോഹന്‍ലാല്‍; ബറോസ് ഷൂട്ടിംഗ് തുടങ്ങി

By Web Desk.31 03 2021

imran-azhar

 


മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ബറോസിന്റെ ഷൂട്ടിംഗ് തുടങ്ങി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മോഹന്‍ലാല്‍ ഷൂട്ടിംഗ് ചിത്രങ്ങള്‍ പങ്കുവച്ചത്.

 

 

മോഹന്‍ലാല്‍ ആണ് ചിത്രത്തില്‍ ബറോസ് എന്ന പ്രധാന കഥാപാത്രമായി എത്തുന്നത്. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ പോലുള്ള വിസ്മയ ചിത്രങ്ങള്‍ ഒരുക്കിയ ജിജോ പുന്നൂസിന്റെ രചനയിലാണ് ചിത്രം ഒരുങ്ങുന്നത്.

 

ഛായാഗ്രഹണം സന്തോഷ് ശിവന്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം.

 

 

 

OTHER SECTIONS