ഇട്ടിമാണിയാവാന്‍ മോഹന്‍ലാല്‍: ആശിർവാദ് സിനിമാസിന്റെ പുതിയചിത്രം

By BINDU PP .23 10 2018

imran-azhar

 


നവാഗതരായ ജിബി, ജോജു ചിത്രം ഇട്ടിമാണി മേഡ് ഇന്‍ ചൈന പ്രധാന വേഷത്തിൽ മോഹന്‍ലാല്‍ എത്തുന്നു. ഇട്ടിമാണി മേഡ് ഇൻ ചൈന എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂരാണ്. ചിത്രത്തിെൻറ ഫസ്റ്റ്ലുക് പോസ്റ്റർ മോഹൻലാൽ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു.വെള്ളിമൂങ്ങ, ചാര്‍ലി, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങി നിരവധി സിനിമകളില്‍ അസോഷ്യേറ്റ് ആയിരുന്നു ജിബിയും ജോജുവും. സുനില്‍, മാര്‍ട്ടിന്‍ പ്രക്കാട്ട്, ജിബു ജേക്കബ് തുടങ്ങിയ സംവിധായകര്‍ക്കൊപ്പം സഹായികളായി പ്രവര്‍ത്തിച്ചവരാണ് ഇരുവരും.

 

ഒടിയന്‍, ലൂസിഫര്‍, മരക്കാര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ആശീര്‍വാദ് നിര്‍മിക്കുന്ന ചിത്രമാണ് ഇട്ടിമാണി. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.പ്രിയദർശെൻറ 100 കോടി ബജറ്റിൽ വരുന്ന അറബിക്കടലിെൻറ സിംഹം, ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ഒടിയൻ എന്നിവക്ക് ശേഷം ആൻറണി നിർമിക്കുന്ന ചിത്രമാണ് ഇട്ടിമാണി. ചിത്രത്തിന്റെ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.രഞ്ജിത്തിന്റെ ഡ്രാമാ, ശ്രീകുമാര്‍ മേനോന്റെ ഒടിയന്‍ എന്നവയാണ് മോഹന്‍ലാലിന്റേതായി പുറത്തുവരാനുള്ള ചിത്രങ്ങള്‍. നവംബര്‍ ഒന്നിന് ഡ്രാമാ റിലീസ് ചെയ്യുമ്പോള്‍ ഡിസംബര്‍ 14 ന് ഒടിയന്‍ തീയേറ്ററുകളിലെത്തും.

 

OTHER SECTIONS