ചലച്ചിത്ര മേഖലയ്ക്ക് ആശ്വാസം; നന്ദിയറിയിച്ച് മോഹൻലാലും, പൃഥ്വിയും, കുഞ്ചാക്കോ ബോബനും

By Sooraj Surendran.11 01 2021

imran-azhar

 

 

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മാസങ്ങളോളമായി തീയറ്ററുകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ ചലച്ചിത്ര മേഖലയ്ക്ക് ആശ്വാസമേകുന്ന ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ.

 

2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കൽ ഉൾപ്പെടെയുള്ള ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രഖ്യാപനത്തിന് പിന്നാലെ സർക്കാരിന് നന്ദി അറിയിച്ചുകൊണ്ട് പ്രമുഖ താരങ്ങളും രംഗത്തെത്തി.

 

"മലയാള സിനിമയ്ക്ക്‌ ഊർജ്ജം പകരുന്ന ഇളവുകൾ പ്രഖ്യാപിച്ച ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‌ സ്നേഹാദരങ്ങൾ" എന്നാണ് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്. "A big thanks to our Chief Minister Shri.Pinarayi Vijayan" എന്നാണ് കുഞ്ചാക്കോ ബോബൻ ഫേസ്ബുക്കിൽ കുറിച്ചത്.

 

സംവിധായകനും, നടനുമായ പൃഥ്വിരാജും നന്ദി അറിയിച്ചു. മുഖ്യമന്ത്രിയുടെ തീരുമാനത്തെ അഭിനന്ദിച്ച് മോഹൻലാൽ, കുഞ്ചാക്കോ ബോബൻ അടക്കമുള്ളവരും രംഗത്തെത്തി.

 

തിയറ്ററുകള്‍ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്സഡ് ചാര്‍ജ്ജ് 50 ശതമാനമാക്കി കുറയ്ക്കും. ബാക്കി ഗഡുക്കളായി അടയ്ക്കാന്‍ അനുവദിക്കും.തുടങ്ങിയ ഇളവുകളാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.

 

OTHER SECTIONS