മോഹന്‍ലാല്‍-ഷാജി കൈലാസ് ചിത്രം തുടങ്ങി, സൂപ്പര്‍ ഹിറ്റ് ടീം ഒരുമിക്കുന്നത് 12 വര്‍ഷത്തിനു ശേഷം

By RK.27 09 2021

imran-azhar

 


മോഹന്‍ലാല്‍-ഷാജി കൈലാസ് ചിത്രം തുടങ്ങി. 12 വര്‍ഷത്തിനു ശേഷമാണ് സൂപ്പര്‍ ഹിറ്റ് കൂട്ടുകെട്ട് ഒരുമിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ആശിര്‍വാദിന്റെ 30-ാം ചിത്രമാണിത്. രാജേഷ് ജയരാമനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

 

റെഡ് ചില്ലീസായിരുന്നു മോഹന്‍ലാല്‍-ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ഒടുവില്‍ പുറത്തുവന്ന ചിത്രം. ആറാം തമ്പുരാന്‍ എന്ന ചിത്രത്തിലൂടെയാണ് ഈ സൂപ്പര്‍ ഹിറ്റ് ടീം ഒരുമിച്ചത്. തുടര്‍ന്ന് നരസിംഹം ഉള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ പുറത്തുവന്നു.

 

 

 

OTHER SECTIONS