മോഹൻലാൽ, സിദ്ദിഖ് ചിത്രം ബിഗ് ബ്രദർ ഒരുങ്ങുന്നു : ആഘോഷത്തിമിർപ്പിൽ ആരാധകർ !!!

By BINDU PP .11 10 2018

imran-azhar 


പൊട്ടിച്ചിരിയുടെ പൂരമൊരുക്കാൻ സിദ്ധിഖ് , മോഹൻലാൽ കൂട്ടുക്കെട്ട് വീണ്ടും എത്തുന്നു. ബിഗ് ബ്രദർ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ബിഗ് ബ്രദർ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു കുടുംബകഥയായിരിക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്. മോഹൻലാലിന് ഒപ്പം വലിയ താരനിരയാണ് ചിത്രത്തിൽ അണി നിരക്കുന്നത്.2019 ൽ റിലീസ് ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലിന്‍റെ കഥാപാത്രം എന്താണെന്ന് വ്യക്തമാക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല. വിയറ്റ്നാം കോളനി എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് വേണ്ടിയാണു ഈ കൂട്ടുകെട്ട് ആദ്യമായി ഒന്നിച്ചത്. അന്ന് സിദ്ദിഖിനൊപ്പം ലാലും ഉണ്ടായിരുന്നു സംവിധായകനായി. അതിനു ശേഷം സിദ്ദിഖ് ഒറ്റയ്ക്ക് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് ലേഡീസ് ആൻഡ് ജെന്റിൽമാൻ.സാമ്പത്തികമായി നേട്ടം ഉണ്ടാക്കിയെങ്കിലും ഒട്ടേറെ വിമർശനങ്ങൾ ഏറ്റു വാങ്ങിയ ചിത്രമായിരുന്നു ഇത്. ചിത്രം പ്രഖ്യാപിച്ചതോടെ ഏറെ ആവേശത്തിലാണ് മോഹൻലാൽ ആരാധകർ.

 


എസ് ടാകീസിന്റെ ബാനറിൽ സിദ്ദിക്കും വൈശാഖ സിനിമയുടെ ബാനറിൽ വൈശാഖ രാജനും ചേർന്നാണ്. മറ്റൊരു നിർമ്മാതാവും ഈ ചിത്രത്തിന്റെ നിർമ്മാണത്തിൽ സഹകരിക്കും. ആക്ഷനും കോമെടിയും നിറഞ്ഞ ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആയിരിക്കും ഈ ചിത്രം എന്നാണ് സൂചന. ഇപ്പോൾ പൃഥ്വിരാജ് ചിത്രമായ ലൂസിഫർ, കെ വി ആനന്ദ്- സൂര്യ ചിത്രം എന്നിവ ചെയ്യുന്ന മോഹൻലാൽ അടുത്തതായി ചെയ്യാൻ പോകുന്നത് പ്രിയദർശൻ ഒരുക്കുന്ന മരക്കാർ;അറബിക്കടലിന്റെ സിംഹം ആണ്. അതിനു ശേഷം അടുത്ത വർഷം ഫെബ്രുവരിയോടെ സിദ്ദിഖ് ചിത്രം ബിഗ് ബ്രദർ ആരംഭിക്കും.

OTHER SECTIONS