ആരാധകരുടെ കാത്തിരിപ്പ്, നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് എന്നു തുടങ്ങും?

By RK.22 09 2021

imran-azhar

 


മോഹന്‍ലാലിന്റെ മാസ്സ് ചിത്രം ആറാട്ടിന്റെ റിലീസിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തില്‍ നെയ്യാറ്റിന്‍കര ഗോപന്‍ എന്ന യമണ്ടന്‍ വേഷത്തിലാണ് സൂപ്പര്‍ താരം അവതരിക്കുന്നത്.

 

അതിനിടെയാണ് ചിത്രം ഒക്ടോബറില്‍ പ്രദര്‍ശനത്തിനെത്തും എന്ന വാര്‍ത്ത എത്തിയത്. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വ്യാപമായി വാര്‍ത്ത പ്രചരിച്ചതിനു പിന്നാലെ വിശദീകരണവുമായി ചിത്രത്തിന്റെ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ എത്തി. വാര്‍ത്ത തെറ്റാണെന്നും ചിത്രത്തിന്റെ റിലീസ് ഒക്ടോബറില്‍ ഉണ്ടാകില്ലെന്നുമാണ് സംവിധായകന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

 

ഉദയ് കൃഷ്ണയാണ് ആറാട്ടിന്റെ തിരക്കഥ. ശ്രദ്ധ ശ്രീനാഥ് നായികയാവുന്നു. ചിത്രത്തില്‍ നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍ തുടങ്ങിയ വമ്പന്‍ താരനിരയാണ് ഉള്ളത്.

 

സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാനും ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകയും ഉണ്ട്. വില്ലനു ശേഷം മോഹന്‍ലാലും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രമാണിത്.

 

 

 

 

 

OTHER SECTIONS