മുപ്പതാം വിവാഹവാര്‍ഷികം ആഘോഷമാക്കി മോഹന്‍ലാലും സുചിത്രയും

By Amritha AU.01 May, 2018

imran-azhar

 

എനിക്ക് നല്ല രണ്ട് മക്കളെ തന്നതിന് നന്ദി സുചീ നീയൊരു നല്ല ഭാര്യയാണ്' മോഹന്‍ലാലിന്റെ വാക്കുകള്‍ കേട്ട് സുചിത്ര തലയാട്ടി. മുപ്പതാം വിവാഹ വാര്‍ഷിക ആഘോഷങ്ങള്‍ക്കിടെ മോഹന്‍ലാല്‍ സുചിത്രയോട് പറഞ്ഞു. മോഹന്‍ലാലിന്റെയും സുചിത്രയുടെയും മുപ്പതാം വിവാഹ വാര്‍ഷികം ആഘോഷമാക്കി മോഹന്‍ലാലും സുഹൃത്തുക്കളും ഒപ്പം ആരാധകരും.


സമീര്‍ ഹംസ, പ്രിയദര്‍ശന്‍, ഏഷ്യാനെറ്റ് എംഡി മാധവന്‍, നടി സരിത തുടങ്ങിയവര്‍ പങ്കെടുത്തു. ഷാംപെയ്ന്‍ പൊട്ടിച്ചാണ് ആഘോഷത്തിന് തുടക്കം കുറിച്ചത്. പിന്നീട് കേക്ക് മുറിച്ച് മോഹന്‍ലാല്‍ സുചിത്രയ്ക്ക് നല്‍കി. കവിളില്‍ ഒരുമ്മയും കൊടുത്തു. സുചിത്ര പ്രണവിന് കേക്ക് നല്‍കി. ബന്ധുക്കള്‍ എല്ലാവരും ഇരുവരെയും ആശംസിച്ചു.

 

 

 

പാര്‍ട്ടിക്ക് നേത്യത്വം നല്‍കിയത് പ്രണവ് ആയിരുന്നു. എന്നെപ്പോലൊരു മകന്‍ ഇല്ലെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നുവെന്ന് തമാശ രൂപത്തില്‍ പ്രണവ് പറഞ്ഞു.'ഈ അവസരത്തില്‍ ഞങ്ങളുടെ മകള്‍ മായയെ ഒരുപാട് മിസ് ചെയ്യുന്നൂവെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

1988 ഏപ്രില്‍ 28നായിരുന്നു ഇരുവരുടെയും വിവാഹം നടത്തത്. ജാതകപൊരുത്തമില്ലാത്തതിന്റെ പേരില്‍ കല്ല്യാണം വേണ്ടെന്ന് വെച്ചു. എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞ് സുചിത്രയെ തന്നെ മോഹന്‍ലാല്‍ വിവാഹം കഴിക്കുകയായിരുന്നു.

OTHER SECTIONS